ആറ്റുകാൽ പൊങ്കാലയെ രാഷ്ട്രീയവൽക്കരിക്കാൻ അനുവദിക്കില്ല ; മന്ത്രി വി. ശിവൻകുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാല അതീവ ഭംഗിയായി പൂർത്തിയാക്കുന്നതിൽ സംസ്ഥാന സർക്കാർ ഏജൻസികൾ മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നേതൃത്വത്തിൽ കൃത്യമായ ആസൂത്രണമാണ് നടത്തിയത്. തിരുവനന്തപുരം സബ് കളക്ടറെ പ്രത്യേക കോർഡിനേറ്ററായി ചുമതലപ്പെടുത്തിയും നഗരത്തിലെ 28 വാർഡുകളെ ഉത്സവ മേഖലയായി പ്രഖ്യാപിച്ചും സർക്കാർ വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിരുന്നു. പൊങ്കാല നടത്തിപ്പ് ട്രസ്റ്റിന്റെ ചുമതലയാണെങ്കിലും വിശ്വാസികൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് മന്ത്രി വ്യക്തമാക്കി.

ഭക്തിനിർഭരമായ ഉത്സവത്തെ രാഷ്ട്രീയവൽക്കരിക്കാനുള്ള ചില നിഷിപ്ത താൽപ്പര്യക്കാരുടെ നീക്കം ഒരിക്കലും അനുവദിക്കില്ലെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. സർക്കാരിനെതിരെ സോഷ്യൽ മീഡിയയിൽ നടന്ന ഹേറ്റ് ക്യാമ്പയിനുകൾ നിർഭാഗ്യകരമാണ്. പൊങ്കാല നടത്തിപ്പിൽ വീഴ്ചയുണ്ടെന്ന് വരുത്തിത്തീർക്കാൻ സംഘപരിവാർ മാധ്യമങ്ങൾ നടത്തുന്ന പ്രചാരണങ്ങൾ ആത്മഹത്യാപരമാണ്. ഈ സർക്കാർ എപ്പോഴും വിശ്വാസികൾക്കൊപ്പമാണെന്നും എന്നാൽ വിശ്വാസത്തെ കച്ചവടം ചെയ്യുന്നവർക്കൊപ്പമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊങ്കാലയ്ക്ക് ശേഷമുള്ള ഇഷ്ടികകൾ പാവപ്പെട്ടവരുടെ വീട് നിർമ്മാണത്തിന് ഉപയോഗിക്കാനുള്ള നഗരസഭയുടെ നീക്കത്തെ പരിഹസിച്ചവർ ഇപ്പോൾ അതിനെ പിന്തുണയ്ക്കുന്നത് സ്വാഗതാർഹമാണെന്നും മന്ത്രി പറഞ്ഞു.

പൊങ്കാല തകർക്കാൻ സർക്കാർ ശ്രമിക്കുന്നു എന്ന തരത്തിലുള്ള പ്രചാരണങ്ങൾ ചില കേന്ദ്രങ്ങളുടെ സ്ഥിരമായ ശൈലിയാണെന്ന് മന്ത്രി വിമർശിച്ചു. ഓരോ വിശ്വാസിയുടെയും വിശ്വാസം കാത്തുസൂക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഇത്തരം നുണപ്രചാരണങ്ങളെ തള്ളിക്കളഞ്ഞ് പൊങ്കാല വൻ വിജയമാക്കാൻ സഹകരിച്ച ഭക്തജനങ്ങൾക്കും ഉദ്യോഗസ്ഥർക്കും സന്നദ്ധപ്രവർത്തകർക്കും മന്ത്രി നന്ദി അറിയിച്ചു. സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉത്സവങ്ങളെ ഉപയോഗിക്കുന്നത് നാടിന്റെ ഐക്യത്തിന് ഗുണകരമല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ച് വരുത്തിയ ​ഗവർണർ രാജേന്ദ്ര അർലേക്കറുടെ നടപടിക്കെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ച് വരുത്തിയ ​ഗവർണർ രാജേന്ദ്ര അർലേക്കറുടെ...

ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23നും 30നും പ്രത്യേക ക്രമീകരണങ്ങൾ

0
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23 ഞായറാഴ്ച 422 ഉം...

ശലഭം 2026 – ബഡ്സ് ജില്ലാതല സംഗമവും ഓണാഘോഷവും നടന്നു

0
പത്തനംതിട്ട : ജില്ല കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ നടന്ന 'ശലഭം 2026'...

കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം

0
ആലപ്പുഴ: കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം. പെൺകുട്ടിയുടെ...