ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിലെ നിയമനങ്ങൾക്ക് സുതാര്യതയില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിലെ നിയമനങ്ങൾക്ക് സുതാര്യതയില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട്. സർവകലാശാലയിൽ നടക്കുന്നത് സ്വജനപക്ഷപാതവും അഴിമതിയുമാണെന്ന് കാണിച്ച് യൂത്ത് കോൺഗ്രസ്‌ ഗവർണർക്ക് പരാതി നൽകി. 2023 – 2024 സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പരാതി. ഓഡിറ്റ്‌ റിപ്പോർട്ടിന്റെ പകർപ്പ് പുറത്ത് വന്നു. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ഡെപ്യൂറ്റേഷൻ ഉൾപ്പടെ 118 തസ്തികകളിൽ നിയമനം നടത്താനാണ് സർക്കാർ അനുമതിയുള്ളത്. എന്നാൽ 41 പേരെ അധികമായി നിയമിച്ചു എന്നാണ് ഓഡിറ്റ് കണ്ടെത്തൽ. യോഗ്യത ഇല്ലാത്തവരെ നിയമിച്ചതായും അപേക്ഷ ക്ഷണിക്കാതെ നിയമനം നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്.

സർവകലാശാല കലോത്സവം നടത്തിയ കണക്കുകളിലും ഉപകരണങ്ങൾ വാങ്ങിയതിലും ക്രമക്കേടുകൾ ഉള്ളതായും റിപ്പോർട്ടിലുണ്ട്. മറ്റൊരു ഗുരുതര കണ്ടെത്തൽ വീഡിയോ എഡിറ്റിംഗിന് നൽകുന്ന തുക സംബന്ധിച്ചാണ്. യൂട്യൂബ്, ഗൂഗിൾ മീറ്റ് ക്ലാസുകൾ റെക്കോർഡ് ചെയ്ത് അപ്‌ലോഡ് ചെയ്യുന്നതിന് പോലും തുക നൽകുന്നതായും റിപ്പോർട്ടിൽ പറയുന്നു. യൂണിവേഴ്സിറ്റിയിൽ ധൂർത്തും അഴിമതിയും സ്വജനപക്ഷപാതവും നടക്കുന്നുണ്ടെന്നും കൃത്യമായ അന്വേഷണം നടത്തി നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് വിഷ്ണു സുനിൽ ചാൻസിലർ കൂടിയായ ഗവർണർക്ക് പരാതി നൽകി. അതേസമയം സാമ്പത്തിക ഇടപാടുകൾ എല്ലാം സുതാര്യമാണെന്നാണ് സർവകലാശാലയുടെ വിശദീകരണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുട്ടികള്‍ക്കും യുവാക്കള്‍ക്കും വില്‍പന നടത്താൻ കഞ്ചാവ് സൂക്ഷിച്ചു ; 21കാരൻ പിടിയിൽ

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി ഒരാളെ...

പേരാമ്പ്രയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് അപകടം ; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

0
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര എരവട്ടൂരിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം....

സുപ്രീംകോടതിയുടെ ഇടപെടൽ : ലേബർകോഡിൽ കേരളം തീരുമാനം എടുക്കേണ്ടിവരും

0
തിരുവനന്തപുരം : 'വ്യവസായ'ത്തിന് നിയമപരമായി പുതിയ നിർവചനം കൊണ്ടുവരുന്നതിനെക്കുറിച്ച് സുപ്രീംകോടതി പരാമർശിച്ച...

റീൽസും വീരവാദവും ഇനി നടക്കില്ല : സ്റ്റേഷനുകളിൽ പ്രത്യേക ടീം ; ഗുണ്ടകളെ ഗ്രേഡ്...

0
കണ്ണൂർ : ഗുണ്ടകളെ അടപടലം പൂട്ടാനുറച്ച് പോലീസ്. സംസ്ഥാനത്തെ ഗുണ്ടകളുടെ പട്ടിക...