ന്യൂഡല്‍ഹി : മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ ട്രെയിന്‍ കയറി ഫാക്ടറി തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചു. റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങിയ കുടിയേറ്റ തൊഴിലാളികളുടെ മുകളിലൂടെ ചരക്ക് ട്രെയിന്‍ കയറിയായിരുന്നു അപകടം. വെള്ളിയാഴ്ച പുലര്‍ച്ചെ 5.15നായിരുന്നു അപകടം. 16 തൊഴിലാളികളാണ് മരിച്ചത്.
ജല്‍നയിലെ ഇരുമ്പ് ഫാക്ടറിയിലെ തൊഴിലാളികളാണ് അപകടത്തില്‍പെട്ടത്. ലോക്ക്ഡൗണിനെ തുടര്‍ന്നു കുടുങ്ങിപ്പോയ തൊഴിലാളികള്‍ മധ്യപ്രദേശിലേക്ക് മടങ്ങുകയായിരുന്നു. നാട്ടിലേക്ക് റെയില്‍വേ ട്രാക്കിലൂടെ നടന്ന പോയിരുന്ന ഇവര്‍ രാത്രിയില്‍ വിശ്രമിക്കാന്‍ കിടന്നതായിരുന്നു.