ലോക്ക് ഡൌണ്‍  നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചുകൊണ്ട് ചന്ദനപ്പള്ളി പെരുന്നാളിന് ആള്‍ക്കൂട്ടം ; പോലീസ് റോഡുകള്‍ അടച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലോക്ക് ഡൌണ്‍  നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചുകൊണ്ട് ചന്ദനപ്പള്ളി പെരുന്നാളിന് ആള്‍ക്കൂട്ടം. രാവിലെമുതല്‍ 6 പോലീസുകാര്‍ സ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും അവര്‍ക്ക് നിയന്ത്രിക്കുവാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് കൊടുമണ്‍ സി.ഐ ശ്രീകുമാറിന്റെ നേത്രുത്വത്തില്‍ കൂടുതല്‍ പോലീസ് എത്തി ജനങ്ങളെ പിരിച്ചുവിടുകയും ഒരുകിലോമീറ്റര്‍ റോഡുകള്‍ പൂര്‍ണ്ണമായി അടക്കുകയും  ചെയ്തു. ഇന്ന് രാവിലെയാണ് സംഭവം.

ആഗോള തീര്‍ഥാടന കേന്ദ്രമായ ചന്ദനപ്പള്ളി സെന്റ്‌ ജോര്‍ജ്ജ് ഓര്‍ത്തോഡോക്സ്‌ വലിയ പള്ളിയിലെ പെരുന്നാള്‍ മേയ് ഒന്നുമുതല്‍ എട്ടു വരെ നടക്കുകയാണ്. അവസാന ദിവസമാണ് ഇന്ന്. രാവിലെ പള്ളിയില്‍ കുര്‍ബാനയും ഉണ്ടായിരുന്നു. ഇതില്‍ നിരവധിയാളുകള്‍ പങ്കെടുത്തു. ദേവാലയങ്ങളിലെ പരിപാടികള്‍ ചടങ്ങുകളായി മാത്രമേ നടത്താന്‍ പാടുള്ളുവെന്നും പരമാവധി അഞ്ചുപേര്‍ മാത്രമേ ഇതില്‍ പങ്കെടുക്കാവു എന്നും കര്‍ശനനിര്‍ദ്ദേശം നിലനില്‍ക്കെയാണ് പെരുന്നാളിന്റെ പേരില്‍ ഇവിടെ ആളുകള്‍ കൂടിയത്.  പെരുന്നാള്‍ കാര്യപരിപാടികളുടെ നോട്ടീസും  വിതരണം ചെയ്തിരുന്നു.

തൃശ്ശൂര്‍ ജില്ലയിലെ  എരുമപ്പെട്ടിക്ക് സമീപം പാഴിയോട്ടുമുറി നരസിംഹമൂർത്തി ക്ഷേത്രത്തിൽ നടന്ന ഭാഗവത പാരായണത്തിൽ 100 ലേറെ ആളുകള്‍ പങ്കെടുത്തത്  ഇന്ന് രാവിലെ ആയിരുന്നു. ലോക്ക് ഡൗൺ നിയമം ലംഘിച്ചതിന്  ബിജെപി സംസ്ഥാന സമിതി അംഗം ഇ ചന്ദ്രൻ ഉൾപ്പെടെ അഞ്ച് പേരെ ഈ വിഷയത്തില്‍  എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കഴിഞ്ഞദിവസം ഇടവക അമ്പതിനായിരം സംഭാവന നല്‍കിയിരുന്നു. കളക്ടറേറ്റില്‍ എത്തി ജില്ലാ കളക്ടര്‍ പി.ബി നൂഹിനെ നേരിട്ട് എല്പിക്കുകയായിരുന്നു തുക. ഈ പരിചയം മുതലാക്കിയാണ് ലോക്ക് ഡൌണ്‍ ലംഘനത്തിന് തുനിഞ്ഞതെന്നാണ് ആരോപണം.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...