മെല്‍ബണ്‍ : ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസിൽ സോഫിയ കെനിനും ആഷ്‌ലി ബാര്‍ട്ടിയും സെമിയിലെത്തി. അമേരിക്കൻ താരമായ സോഫിയ ക്വാർട്ടർ ഫൈനലിൽ നേരിട്ടുള്ള സെറ്റുകൾക്ക് ടുണീഷ്യൻ താരം ഓൻസ് ജാബ്യൂറിനെ തോൽപിച്ചു. സ്കോർ 6-4, 6-4. ആദ്യമായാണ് സോഫിയ ഗ്രാൻസ്ലാം ടൂർണമെന്റിന്റെ സെമിയിൽ എത്തുന്നത്. ആതിഥേയ പ്രതീക്ഷയായ ആഷ്‌ലി ബാര്‍ട്ടി പെട്ര ക്വിറ്റോവയെ നേരിട്ടുള്ള സെറ്റുകളില്‍ കീഴടക്കിയാണ് അവസാന നാലില്‍ എത്തിയത്. സ്കോര്‍ 7-6, 6-2.
ഓസ്ട്രേലിയന്‍ ഓപ്പൺ ടെന്നിസ് പുരുഷ സിംഗിള്‍സില്‍ ആദ്യ രണ്ട് സെമി ഫൈനലിസ്റ്റുകളെ ഇന്നറിയാം. ആദ്യ രണ്ട് ക്വാര്‍ട്ടര്‍ ഫൈനലുകള്‍ ഇന്ന് നടക്കും. മൂന്നാം സീഡായ റോജര്‍ ഫെഡററിന്‍റെ എതിരാളി, സീഡ് ചെയ്യപ്പെടാത്ത അമേരിക്കന്‍ താരം ടെന്നിസ് സാന്‍ഡ്ഗ്രെന്‍ ആണ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആദ്യ രണ്ട് സെറ്റും ഇരുവരും പങ്കിട്ടു. രണ്ടാം സീഡും നിലവിലെ ചാംപ്യനുമായ നൊവാക് ജോക്കോവിച്ച് 32ാം സീഡ് മിലോസ് റാവോണിക്കിനെ നേരിടും. ഉച്ചയ്ക്ക് 1.30നാണ് മത്സരം, മിക്സ്ഡ് ഡബിള്‍സിലെ രണ്ടാം റൗണ്ടില്‍ ലിയാന്‍ഡര്‍ പെയ്സ്, യെലേനാ ഒസ്റ്റാപ്പെന്‍കോ സഖ്യം ജാമി മറി, ബെഥാനി മാറ്റെക് സാന്‍ഡ്സ് സഖ്യത്തെ നേരിടും.