ഓസ്ട്രേലിയന്‍ ഓപ്പണ്‍ : സോഫിയ കെനിനും ആഷ്‌ലി ബാര്‍ട്ടിയും സെമിയിൽ

For full experience, Download our mobile application:
Get it on Google Play

മെല്‍ബണ്‍ : ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസിൽ സോഫിയ കെനിനും ആഷ്‌ലി ബാര്‍ട്ടിയും സെമിയിലെത്തി. അമേരിക്കൻ താരമായ സോഫിയ ക്വാർട്ടർ ഫൈനലിൽ നേരിട്ടുള്ള സെറ്റുകൾക്ക് ടുണീഷ്യൻ താരം ഓൻസ് ജാബ്യൂറിനെ തോൽപിച്ചു. സ്കോർ 6-4, 6-4. ആദ്യമായാണ് സോഫിയ ഗ്രാൻസ്ലാം ടൂർണമെന്റിന്റെ സെമിയിൽ എത്തുന്നത്. ആതിഥേയ പ്രതീക്ഷയായ ആഷ്‌ലി ബാര്‍ട്ടി പെട്ര ക്വിറ്റോവയെ നേരിട്ടുള്ള സെറ്റുകളില്‍ കീഴടക്കിയാണ് അവസാന നാലില്‍ എത്തിയത്. സ്കോര്‍ 7-6, 6-2.

ഓസ്ട്രേലിയന്‍ ഓപ്പൺ ടെന്നിസ് പുരുഷ സിംഗിള്‍സില്‍ ആദ്യ രണ്ട് സെമി ഫൈനലിസ്റ്റുകളെ ഇന്നറിയാം. ആദ്യ രണ്ട് ക്വാര്‍ട്ടര്‍ ഫൈനലുകള്‍ ഇന്ന് നടക്കും. മൂന്നാം സീഡായ റോജര്‍ ഫെ‍ഡററിന്‍റെ എതിരാളി, സീ‍ഡ് ചെയ്യപ്പെടാത്ത അമേരിക്കന്‍ താരം ടെന്നിസ് സാന്‍ഡ്ഗ്രെന്‍ ആണ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആദ്യ രണ്ട് സെറ്റും ഇരുവരും പങ്കിട്ടു. രണ്ടാം സീഡും നിലവിലെ ചാംപ്യനുമായ നൊവാക് ജോക്കോവിച്ച് 32ാം സീഡ് മിലോസ് റാവോണിക്കിനെ നേരിടും. ഉച്ചയ്ക്ക് 1.30നാണ് മത്സരം, മിക്സ്ഡ് ഡബിള്‍സിലെ രണ്ടാം റൗണ്ടില്‍ ലിയാന്‍ഡര്‍ പെയ്സ്, യെലേനാ ഒസ്റ്റാപ്പെന്‍കോ സഖ്യം ജാമി മറി, ബെഥാനി മാറ്റെക് സാന്‍ഡ്സ് സഖ്യത്തെ നേരിടും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്രസകളിൽ തീവ്രവാദ ചിന്തകൾ വളർത്തുന്നുവെന്ന പരാമർശവുമായി ബി.ജെ.പി നേതാവ് ; മറുപടിയുമായി സമാജ്‌വാദി പാർട്ടി

0
ലഖ്നൗ: മദ്രസകളിൽനിന്ന് പഠിച്ചിറങ്ങുന്നവരിൽ തീവ്രവാദസമാനമായ ചിന്താ​ഗതിയുണ്ടാകുന്നതായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ പ്രസാദ്...

രാജ്യത്ത് വർദ്ധിച്ചുവരുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ; സംസ്ഥാന സർക്കാരുകൾ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് സുപ്രീം...

0
ന്യൂഡൽഹി: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ വീണ്ടും നിര്‍ദേശങ്ങളുമായി സുപ്രീം കോടതി. മ്യൂള്‍...

കനത്ത മഴ : എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
എറണാകുളം : എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. ശക്തമായ...

​’മരണം മുന്നിൽ കണ്ട നിമിഷങ്ങൾ’, ​’സഹോദരി തെറിച്ചുപോയി, മുഖത്ത് ചോര കണ്ടു’; ആകാശച്ചുഴിയിൽപ്പെട്ട വിമാനത്തിലെ...

0
ന്യൂഡൽഹി: "സഹോദരി സീറ്റിൽനിന്ന് തെറിച്ചുപോകുന്നത് ഞാൻ കണ്ടു, അമ്മയുടെ തല ഇടിച്ചു....