ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ പ്രതിനിധി സംഘം നോര്‍ക്ക സെന്റര്‍ സന്ദര്‍ശിച്ചു ; റിക്രൂട്ട്മെന്റ് സാധ്യതകള്‍ വിലയിരുത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സെന്റര്‍ ഫോര്‍ ഓസ്ട്രേലിയ ഇന്ത്യ റിലേഷന്‍സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ടിം തോമസ് നോര്‍ക്ക റൂട്ട്സ് ആസ്ഥാനമായ തൈക്കാട് നോര്‍ക്ക സെന്റര്‍ സന്ദര്‍ശിച്ചു. കേരളത്തില്‍ കുടുംബ ബന്ധമുളള വ്യക്തികൂടിയാണ് ടിം തോമസ്. നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ കെ. ഹരികൃഷ്ണന്‍ നമ്പൂതിരി. ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി എന്നിവരുടെ നേതൃത്വത്തില്‍ അദ്ദേഹത്തെ സ്വീകരിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ പ്രവാസികേരളീയരുമായി ബന്ധപ്പെട്ട നോര്‍ക്ക റൂട്ട്സിന്റെ പ്രവര്‍ത്തനങ്ങളും വിവിധ സേവനങ്ങളും പരിചയപ്പെടുത്തി. ഓസ്ട്രലിയയിലെത്തുന്ന കേരളത്തില്‍ നിന്നുളള വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം ജോലി കണ്ടെത്തുന്നതിനുളള ബുദ്ധിമുട്ടുകള്‍ ചര്‍ച്ചയില്‍ ഹരികൃഷ്ണന്‍ നമ്പൂതിരി ചൂണ്ടിക്കാട്ടി. വിദ്യാര്‍ത്ഥികള്‍ക്കുളള സ്കോളര്‍ഷിപ്പ്, കേരളത്തിലേയ്ക്കുളള വിവിധ നിക്ഷേപ സാധ്യതകള്‍, നൈപുണ്യ വിജ്ഞാന മേഖലകളിലെ പരസ്പര സഹകരണം, നേരിട്ടുളള വിമാന സര്‍വ്വീസിന്റെ ആവശ്യകത എന്നിവയും ചര്‍ച്ച ചെയ്തു.

ഇതോടൊപ്പം ഓസ്ട്രേലിയന്‍ സര്‍ക്കാറുമായോ എംപ്ലോയര്‍മാരുമായോ ഔദ്യോഗികമായ രീതിയിലുളള റിക്രൂട്ട്മെന്റ് സാധ്യതകളും ചര്‍ച്ച ചെയ്തു. ആരോഗ്യമേഖല, ഐ.ടി, ഹോസ്പിറ്റാലിറ്റി, അടിസ്ഥാനസൗകര്യ വികസനം, വിദ്യാഭ്യാസം മേഖലകളിലെ റിക്രൂട്ട്മെന്റ് സാധ്യതകളാണ് ചര്‍ച്ചചെയ്തത്. ഓസ്ട്രേലിയയില്‍ നിലവില്‍ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് നിരവധി സ്കോളര്‍ഷിപ്പ്, റിസര്‍ച്ച് ഗ്രാന്റുകളും, സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാമുകളും നിലവിലുണ്ടെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ അവബോധമുണ്ടാക്കാനുളള നടപടികള്‍ പരിശോധിക്കാമെന്നും ടിം തോമസ് അഭിപ്രായപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം ജോലികൂടി ലഭിക്കുന്നതിനുളള തടസ്സങ്ങള്‍ ഏതൊക്കെയെന്ന് പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു. നോര്‍ക്ക റൂട്ട്സുമായി ചേര്‍ന്ന് ഓസ്ട്രേലിയയിലെ സാധ്യതകള്‍ പരിചയപ്പെടുത്തുന്ന പ്രീറിക്രൂട്ട്മെന്റ് പ്രോഗ്രാമുകളുടെ സാധ്യത പരിശോധിക്കാമെന്നും ടിം തോമസ് അറിയിച്ചു. ചര്‍ച്ചയില്‍ നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് വിഭാഗം പ്രതിനിധികളും പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുഡിഎഫ് സർക്കാരിന്റെ ദിശ വ്യക്തമാണെന്നും വന്ദേമാതരം മുഴുവൻ ചൊല്ലിയിട്ടും ലോക്ഭവനെ അതൃപ്തി അറിയിച്ചില്ല ;...

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ദിശ വ്യക്തമാണെന്നും വന്ദേമാതരം മുഴുവൻ ചൊല്ലിയിട്ടും ലോക്ഭവനെ അതൃപ്തി...

ഭവാനിപൂർ നിയമസഭാ മണ്ഡലത്തിലെ പരാജയത്തെ ചോദ്യം ചെയ്ത് മമത ബാനർജി കൊൽക്കത്ത ഹൈക്കോടതിയിൽ ഹർജി...

0
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭവാനിപൂർ മണ്ഡലത്തിൽ ബിജെപി നേതാവും...

വിവാഹ ശേഷവും ഭാര്യ മറ്റൊരാളുമായി ബന്ധം തുടർന്നത് തന്റെ വ്യക്തി ജീവിതം തകർത്തു എന്ന...

0
കൊച്ചി: വിവാഹ ശേഷവും ഭാര്യ മറ്റൊരാളുമായി ബന്ധം തുടർന്നത് തന്റെ വ്യക്തി ജീവിതം...