മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണിന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി. ഓസ്‌ട്രേലിയയില്‍ കാട്ടൂതീ വ്യാപകമായി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണ് സന്ദര്‍ശനം റദ്ദാക്കാന്‍ തീരുമാനിച്ചതെന്ന് നയതന്ത്ര പ്രതിനിധികള്‍ അറിയിച്ചു. ഈ മാസം 14,16 തീയതികളിലായിരുന്നു സ്‌കോട്ട് മോറിസണിന്റെ ഇന്ത്യാ സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്. അതേസമയം, കാട്ടുതീ പടരുന്ന തെക്കുകിഴക്കന്‍ ഓസ്‌ട്രേലിയയില്‍നിന്ന് ജനങ്ങളെ ഒഴിപ്പിച്ചുമാറ്റാന്‍ തുടങ്ങിയിട്ടുണ്ട്. സൈന്യത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്.
ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി
RECENT NEWS
Advertisment