ചെന്നൈ: തനിക്ക് പാകിസ്ഥാന്‍ ബന്ധമുണ്ടെന്ന് ആരോപിച്ച കമ്മീഷണര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തക ഗായത്രി. പാകിസ്ഥാന്‍ ഉള്‍പ്പടെ ഒമ്പത് രാജ്യങ്ങള്‍ താന്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും പോലീസ് ചിലത് മാത്രം അടര്‍ത്തിയെടുത്ത് തെറ്റ് പ്രചരിപ്പിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി. പൗരത്വഭേദഗതി നിയമത്തിനെതിരെ കോലം വരച്ച് പ്രതിഷേധിച്ചവര്‍ക്ക് പാക് ബന്ധമുണ്ടെന്ന ആരോപണവുമായി കഴിഞ്ഞ ദിവസമാണ് പോലീസ് രംഗത്തെത്തിയത്. പാകിസ്ഥാനിലെ സംഘടനയ്ക്ക് വേണ്ടി പ്രതിഷേധക്കാരില്‍ ഒരാള്‍ പ്രവര്‍ത്തിച്ചതിന്റെ തെളിവുകള്‍ ലഭിച്ചെന്നും സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചിരുന്നു. ഇതിനെതിരെയാണ് ഗായത്രി രംഗത്തെത്തിയത്.
തനിക്ക് പാക് ബന്ധമെന്ന് ആരോപിച്ച കമ്മീഷണര്‍ക്കെതിരെ നിയമനടപടിക്കെന്ന് മനുഷ്യാവകാശ പ്രവര്‍ത്തക ഗായത്രി
RECENT NEWS
Advertisment