തിരുവാഭരണ പാതയിലെ പേങ്ങാട്ട് കടവ് റോഡിൽ പാലത്തോട് ചേർന്ന് അപകടം പതിയിരുന്നിട്ടും അധികൃതർക്ക് അനക്കമില്ല

For full experience, Download our mobile application:
Get it on Google Play

റാന്നി: തിരുവാഭരണ പാതയിലെ പേങ്ങാട്ട് കടവ് റോഡിൽ പാലത്തോട് ചേർന്ന് അപകടം പതിയിരുന്നിട്ടും അധികൃതർക്ക് അനക്കമില്ല. പാലത്തിന്‍റെ പ്രവേശനപാത തുടങ്ങുന്നിടത്തെ കോണ്‍ക്രീറ്റ് ഇളകി ഇരുമ്പ് കമ്പികള്‍ തെളിഞ്ഞ നിലയിലാണ്. തിരുവാഭരണ പാതയിൽ പേങ്ങാട്ടുകടവിൽ ഇടക്കുളം ഉൾപ്പെട്ട കരയിൽ താമസിക്കുന്നവർക്കു വടശേരിക്കരയിലേക്ക് എത്താന്‍ പ്രയോജനകരമാണ് പാലം. തിരുവാഭരണ യാത്രയില്‍ നദി മുറിച്ചു കടക്കുന്നതില്‍ ബുദ്ധിമുട്ടായിരുന്നു. ഇവിടെ പാലം വന്നതോടെ ഇതിന് പരിഹാരമായിരുന്നു. തിരുവാഭരണ പാതയുടെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ടായിരുന്നു നിര്‍മ്മാണം. മുമ്പ് തിരുവാഭരണ യാത്രയിൽ നദികടക്കാൻ താത്കാലിക പാലം നിർമ്മിച്ചത് ഒലിച്ചുപോയ വർഷമാണ് പാലം വരുന്നത്.

നിർമ്മാണത്തിന്റെ തകരാർ ആണ് കമ്പി തെളിയുകയും കോൺക്രീറ്റ് നഷ്ടപ്പെടുകയും ചെയ്തിനു കാരണം. ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുന്നവർ ഗർത്തത്തിൽ വീണ് അപകടം സംഭവിക്കാനും ജീവൻ നഷ്ടപ്പെടാനും സാധ്യത കൂടുതലാണ്. വാഹനങ്ങള്‍ പാലത്തിലേക്ക് കയറുമ്പോഴുള്ള പ്രകമ്പനത്തില്‍ അടിയിൽ നിന്നും മണ്ണ് ഇളകി മാറുന്നുണ്ട്. വിടവ് വലുതായാൽ ആളുകൾ ഉള്ളിൽ അകപ്പെടാനും സാധ്യത കൂടുതലാണ്. വലിയ ദുരന്തം സംഭവിക്കുന്നതു വരെ അധികൃതർ കാത്തിരിക്കാതെ അടിയന്തിര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...