അപകട മേഖലയായ മൈലപ്ര പള്ളിപ്പടിയില്‍ റോഡില്‍ സുരക്ഷ ഒരുക്കാതെ അധികൃതര്‍

For full experience, Download our mobile application:
Get it on Google Play

മൈലപ്ര : പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടക്കുന്ന മൈലപ്ര പള്ളിപ്പടിയില്‍ റോഡിന് ഇരുവശത്തെയും കുഴികള്‍ അപകട ഭീഷണി ഉയര്‍ത്തിയിട്ടും ക്രാഷ് ബാരിയറുകള്‍ സ്ഥാപിക്കാതെ അധികൃതര്‍. താഴ്ചയുള്ള ഭാഗത്ത് കയര്‍ കെട്ടുവാന്‍ മാത്രമാണ് അധികൃതര്‍ക്ക് കഴിഞ്ഞിട്ടുള്ളത്. സംസ്ഥാന പാതയുടെ കുമ്പഴ മുതല്‍ മൈലപ്ര വരെയുള്ള ഭാഗങ്ങളില്‍ അടുത്തിടെയായി നിരവധി വാഹനാപകടങ്ങള്‍ ആണ് നടന്നിട്ടുള്ളത്. ഇതില്‍ ഒട്ടേറെ ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നിലവില്‍ അപകട ഭീഷണിയായി മാറിയിരിക്കുന്ന ഈ ഭാഗം റോഡിന്റെ ഇരുവശവും താഴ്ചയുള്ളതിനാല്‍ രണ്ട് ദിശകളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ക്ക് ഒരുപോലെ ഭീഷണിയാണ്.

ഇവിടെ റോഡിന് കുറുകെ കലുങ്കും സ്ഥിതി ചെയ്യുന്നുണ്ട്. റോഡ്‌ ടാറിംഗ് കഴിഞ്ഞ് നവീകരിച്ചതോടെ പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമായ ഇവിടെ വാഹനങ്ങള്‍ അമിത വേഗതയിലാണ് സഞ്ചരിക്കുന്നത്. വാഹനങ്ങളുടെ ടയറുകള്‍ അല്പം ഒന്ന് പാളിയാല്‍ വലിയ അപകടം സംഭവിക്കും. താഴ്ചയുള്ള ഭാഗത്ത് ക്രാഷ് ബാരിയറുകള്‍ സ്ഥാപിച്ച് പ്രശ്നം പരിഹരിക്കണമെന്ന ജനങ്ങളുടെ ആവശ്യം ഇതുവരെ നടപ്പാക്കിയിട്ടില്ല. ആഴ്ചകള്‍ക്ക് മുമ്പ് പാലുമായി വന്ന വാന്‍ ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ച് അപകടം സംഭവിച്ചത് ഇതിനു തൊട്ടടുത്താണ്. രാത്രിയായാല്‍ വലിയ വാഹനങ്ങള്‍ ഉള്‍പ്പെടെ അമിത വേഗതയിലാണ് സഞ്ചരിക്കുന്നത്. റോഡിലെ അപകടമുള്ള ഭാഗത്ത് സുരക്ഷ ഒരുക്കുവാന്‍ മറ്റൊരു അപകടത്തിന് കത്തുനില്‍ക്കണോ എന്നാണ് നാട്ടുകാരുടെ ചോദ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എജിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രം സിഎംആർഎൽ കേസിൽ തുടർനടപടി : രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക്ക് കേസില്‍ അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്‍ട്ടിന് ശേഷം മാത്രമാണ് സര്‍ക്കാര്‍...

പിഎംശ്രീ നടപ്പാക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം; മുന്നറിയിപ്പുമായി എം.എസ്.എഫ് നേതൃത്വം

0
കോഴിക്കോട്: പിഎംശ്രീയില്‍ പരസ്യപ്രതികരണവുമായി എംഎസ്എഫ്. പിഎംശ്രീ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഒരു...

സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന്...

ജയിൽവാസത്തിനിടെ ഭാരം വൻതോതിൽ കുറഞ്ഞു; പ്രതിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

0
മുംബൈ: 48 ദിവസത്തിനിടെ 21 കിലോ ഭാരം കുറഞ്ഞതോടെ പ്രതിക്ക് ബോംബെ...