കുമ്പഴക്കാരുടെ വെള്ളംകുടി മുട്ടിയിട്ട് ആഴ്ചകള്‍ – നഗരസഭയും വാട്ടര്‍ അതോറിറ്റിയും ഉപരോധിക്കാന്‍ ഒരുങ്ങി നാട്ടുകാര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുമ്പഴ പമ്പ് ഹൗസിലെ ജല വിതരണം നിലച്ചിട്ട് രണ്ടാഴ്ചയിലേറെ കഴിഞ്ഞിട്ടും നടപടി സ്വീകരിക്കാതെ വാട്ടര്‍ അതോറിട്ടിയും നഗരസഭയും. ഇതിനെതിരെ പ്രക്ഷോഭം ആരംഭിക്കുവാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍. പത്തനംതിട്ട നഗരത്തിലും മൈലപ്ര, മലയാലപ്പുഴ പഞ്ചായത്തുകളിലും ജല വിതരണം മുടങ്ങിയിട്ട് രണ്ടാഴ്ചയിലേറെയായി. പമ്പ് ഹൗസിലെ മോട്ടോര്‍ തകരാറിലായത് ഒരു പ്രധാന കാരണമായി പറയുന്നു. എന്നാല്‍ ഇത് നന്നാക്കുന്നതിലെ കാലതാമസം ഉദ്യോഗസ്ഥരുടെയും നഗരസഭയുടെയും വീഴ്ചയാണ്. പമ്പ് ഹൗസിന്റെ കിണര്‍ യഥാസമയം വൃത്തിയാക്കാതെ തികഞ്ഞ അലംഭാവവും കാട്ടിയിട്ടുണ്ട്.

മണലും മാലിന്യങ്ങളും ഒഴുകി ഇറങ്ങിയതും ജലവിതരണം തടസപ്പെടാനുള്ള കാരണമായി പറയുന്നു. വേനല്‍കാലം ആരംഭിക്കുന്നതിന് മുമ്പ് തന്നെ പമ്പ് ഹൗസിലെ കിണറുകളിലെ മണലും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്യുന്നതാണ് എല്ലായിടത്തും പതിവ് രീതി. എന്നാല്‍ മുപ്പത് വര്‍ഷത്തോളം പഴക്കമുള്ള കുമ്പഴ പമ്പ് ഹൗസിന്റെ കിണറിലെ മണലും പ്ലാസ്റ്റിക് കുപ്പികള്‍ അടക്കമുള്ള മാലിന്യങ്ങളും നീക്കം ചെയ്യാതെ കിടക്കുകയായിരുന്നു. പമ്പിംഗ് മുടങ്ങിയതോടെ നാട്ടുകാര്‍ രോഷത്തിലാണ്. പ്രതിഷേധം കനത്തതോടെ മണല്‍ നീക്കം ചെയ്യുന്ന നടപടികള്‍ക്ക് വേഗം കൂട്ടിയിട്ടുണ്ട്. അച്ചന്‍കോവിലാറിന്റെ മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന പമ്പ് ഹൗസിലെ പൈപ്പുകള്‍ക്കും കേടുപാടുകള്‍ ഉണ്ട്. കിണറ്റില്‍ നിന്നുള്ള പൈപ്പുകള്‍ക്കും തകരാര്‍ സംഭവിച്ചിട്ടുണ്ട്. മണ്ണും മാലിന്യങ്ങളും നിറഞ്ഞ കിണറ്റില്‍ നിന്നും മരം വളര്‍ന്ന് റിങ്ങിന് മുകളിലേക്ക് എത്തിയിട്ടുമുണ്ട്.

പത്തനംതിട്ട നഗരസഭാ പരിധിയില്‍പ്പെടുന്ന തുണ്ടമണ്‍കര, മൈലാടുംപാറ, മൈലപ്ര, പഞ്ചായത്തുകളിലെ കണ്ണമ്പാറ, ചീങ്കല്‍തടം വാട്ടര്‍ ടാങ്കുകളിലേക്ക് വെള്ളം എത്തുന്നത് കുമ്പഴ പമ്പ് ഹൗസില്‍ നിന്നുമാണ്. പമ്പ് ഹൗസിലേക്കുള്ള വര്‍ഷങ്ങള്‍ പഴക്കമുള്ള  പൈപ്പ് അടിയന്തിരമായി നീക്കം ചെയ്ത് പുതിയ കാസ്റ്റ് അയന്‍ പൈപ്പ് സ്ഥാപിച്ചാല്‍ മോട്ടോര്‍ തകരാറിലാകുന്നത് ഒഴിവാക്കാം എന്നാണ് നാട്ടുകാരുടെ അഭിപ്രായം. രണ്ട് മോട്ടോറുകള്‍ ആണ് തകരാറില്‍ ആയത്. കുടിവെള്ള വിതരണം മുടങ്ങിയതോടെ പത്തനംതിട്ട നഗരത്തിലെ വിവിധ ഓഫീസുകളും കുടുംബങ്ങളും രണ്ടാഴ്ചയായി പ്രതിസന്ധി നേരിടുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയില്‍ പങ്കെടുക്കുന്നതിനുള്ള ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ 10 ന് ആരംഭിക്കും

0
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 18-ാമത് രാജ്യാന്തര ഡോക്യുമെന്ററി,...

റെയിൽവേ പാതയിരട്ടിപ്പിക്കൽ പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭ അനുമതി നൽകി

0
ന്യൂഡൽഹി : പ്രധാനപ്പെട്ട റെയിൽവേ പാതയിരട്ടിപ്പിക്കൽ പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭ അനുമതി...

സ്വാതന്ത്ര സമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രിയുടെ പേര് ഉൾപ്പെടുത്തിയത് വിവാദത്തിൽ

0
ഡൽഹി: സ്വാതന്ത്ര സമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരും. മത്സര...

ആരോഗ്യമുള്ള പുതുതലമുറയെ വളര്‍ത്തേണ്ടത് സമൂഹത്തിന്റെ കടമ : ആന്റോ ആന്റണി എം.പി

0
കോഴഞ്ചേരി : ആരോഗ്യമുള്ള പുതുതലമുറയെ വളര്‍ത്തിയെടുക്കുക എന്നത് സമൂഹത്തിന്റെ  കടമയാണെന്ന് ആന്റോ...