ദില്ലിയിൽ 10 വയസുകാരി ബലാൽസംഗത്തിന് ഇരയായി

For full experience, Download our mobile application:
Get it on Google Play

ദില്ലി: ദില്ലിയിൽ 10 വയസുകാരി ബലാൽസംഗത്തിന് ഇരയായി. പീഡനത്തിന് ശേഷം കുട്ടിയെ വനപ്രദേശത്ത് ഉപേക്ഷിച്ചു. കേസിൽ ഇ റിക്ഷ ഡ്രൈവർ ദുർഗേഷ് പിടിയിലായി. ട്രാഫിക് സിഗ്നലിൽ പൂക്കൾ വിൽക്കുന്ന പെൺകുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്. പെണ്‍കുട്ടി പൂ വാങ്ങാമോ എന്ന് ചോദിച്ച് ഓട്ടോ ഡ്രൈവറെ സമീപിച്ചപ്പോൾ മുഴുവൻ പൂക്കളും വിൽക്കാൻ സഹായിക്കാം എന്ന് പറഞ്ഞ് പെണ്‍കുട്ടിയെ വണ്ടിയിൽ കയറ്റി. ആളൊഴിഞ്ഞ കാടുപിടിച്ച പ്രദേശത്ത് പെൺകുട്ടിയെ കൊണ്ടുപോയി പ്രതി പീഡിപ്പിച്ചു. പെൺകുട്ടി മരിച്ചെന്ന് കരുതി ദുർഗേഷ് ഓടി രക്ഷപ്പെട്ടു.

പെൺകുട്ടിയെ ബോധരഹിതയായി പരിക്കുകളോടെയാണ് കണ്ടെത്തിയത്. കടുത്ത ഞെട്ടലിലായിരുന്നു പെണ്‍കുട്ടി. ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി. കുട്ടിക്ക് വൈദ്യസഹായവും കൗൺസിലിംഗും നൽകിവരികയാണ്. സംഭവം നടന്നത് ജനുവരി 11നാണ്. പ്രതിയെ കണ്ടെത്തിയത് 300 ലധികം സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ്. 40 വയസ്സുകാരനാണ് പ്രതി ദുർഗേഷ്. മുമ്പ് പലതവണ ട്രാഫിക് സിഗ്നലിൽ പെൺകുട്ടിയെ കണ്ടിരുന്നുവെന്നും തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്തതാണെന്നും ദുർഗേഷ് പോലീസിനോട് പറഞ്ഞു. പ്രദേശത്തു നിന്നും തെളിവുകൾ പോലീസ് കണ്ടെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന്...

ജയിൽവാസത്തിനിടെ ഭാരം വൻതോതിൽ കുറഞ്ഞു; പ്രതിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

0
മുംബൈ: 48 ദിവസത്തിനിടെ 21 കിലോ ഭാരം കുറഞ്ഞതോടെ പ്രതിക്ക് ബോംബെ...

ഹോർമൂസ് കടലിടുക്കിൽ കനത്ത സുരക്ഷാ നീക്കവുമായി ഇറാൻ; നിയന്ത്രിത സമുദ്ര മേഖല പുറത്തേക്ക് വ്യാപിപ്പിക്കുമെന്ന്...

0
ടെഹ്റാൻ: ഗൾഫ് മേഖലയിൽ സംഘർഷം വർധിക്കുന്നതിനിടെ, നിർണായക സൈനിക നീക്കവുമായി ഇറാൻ....