പെരുന്തേനരുവിയില്‍ ടൂറിസം സ്ഥലത്ത് സൗരോര്‍ജ്ജ വിളക്കുകള്‍ കത്താതായിട്ട് നാളുകളായിട്ടും നടപടി എടുക്കാതെ അധികൃതർ

For full experience, Download our mobile application:
Get it on Google Play

റാന്നി: പെരുന്തേനരുവിയില്‍ ടൂറിസം സ്ഥലത്ത് സൗരോര്‍ജ്ജ വിളക്കുകള്‍ കത്താതായിട്ട് നാളുകളായി. ഇതോടെ സന്ധ്യമയങ്ങിയാല്‍ ടൂറിസം കേന്ദ്രം പൂര്‍ണ്ണമായും ഇരുട്ടിലാകും. വെളിച്ചം ഇല്ലാതായതോടെ പെരുന്തേനരുവിയില്‍ എത്തുന്ന സഞ്ചാരികളും ബുദ്ധിമുട്ടുകയാണ്. പ്രദേശം പൂര്‍ണ്ണമായും ഇരുട്ടിലായതോടെ സാമൂഹ്യവിരുദ്ധരും ഇവിടെ താവളം അടിച്ചു തുടങ്ങി. ടൂറിസം കേന്ദ്രത്തിലെ സൗരോര്‍ജ വിളക്കുകളുടെ സംരക്ഷണ കാര്യവും ഇതുപോലെ തന്നെയാണ്. വെള്ളച്ചാട്ടത്തിന് സമീപം സ്ഥാപിച്ച സോളാര്‍ വിളക്കുകള്‍ സംരക്ഷണമില്ലാതായതോടെ കത്താതെയായി.

പെരുന്തേനരുവി വെള്ളച്ചാട്ടത്തിന് സമീപം സ്ഥാപിച്ച സൗരോര്‍ജ്ജ വിളക്കുകള്‍ ആണ് കാടു കയറി നശിക്കുന്നത്. പാര്‍ക്കിംങ് ഗ്രൗണ്ടിലും അമിനിറ്റി സെന്‍ററിന്‍റെ മുറ്റത്തും പാര്‍ക്കിലും വെള്ളച്ചാട്ടത്തിനു സമീപത്തുമായി പത്തോളം സൗരോര്‍ജ്ജ വിളക്കുകളാണ് സ്ഥാപിച്ചത്. അടുത്ത സമയം വരെ എല്ലാ വിളക്കുകളും രാത്രി പ്രകാശം ചൊരിയുന്നുണ്ടായിരുന്നു. ഇപ്പോള്‍ ഇതില്‍ ചിലത് കുറച്ചു സമയം തെളിഞ്ഞാലായി എന്നതാണ് അവസ്ഥ. കൃത്യമായ പരിചരണം ഇല്ലാതെ ആയതോടെയാണ് ഇവ പ്രകാശം ചൊരിയാതെ ആയത്. അരുവിയുടെ താഴെ കോണിപ്പാറയുടെ സമീപം വെള്ളച്ചാട്ടത്തിന് താഴെ സ്ഥാപിച്ച റാംമ്പുകളുടെ സമീപത്തെ രണ്ടു വിളക്കുകള്‍ പൂര്‍ണ്ണമായും കാടിനുള്ളിലായി ഇപ്പോള്‍.
സ്ഥാപിച്ച സമയം കാടില്ലായിരുന്നെങ്കിലും ഇപ്പോള്‍ മുള്‍ച്ചെടി വളര്‍ന്ന് വിളക്കുകാലിന് മുകളിലെത്തി.

പാര്‍ക്കിംങ്ങ് സ്ഥലത്തെ വിളക്കുകാലിലും വള്ളിച്ചെടി കയറി മൂടി. അതോടെ ബാറ്ററിയും പാനല്‍ബോര്‍ഡും നശിക്കുകയാണ്. സൗരോര്‍ജ്ജ പാനലുകള്‍ കാടു മൂടി പോയാല്‍ പിന്നെ ബാറ്ററി ചാര്‍ജാവാതെ വരും.ഇതോടെ വിളക്ക് മിഴിയടയ്ക്കുകയും ചെയ്യും. നദിയുടെ സമീപം പാറയോടു ചേര്‍ന്ന് വിളക്കു സ്ഥാപിച്ചപ്പോഴെ പരാതി ഉയര്‍ന്നിരുന്നെങ്കിലും വെള്ളപ്പൊക്കത്തെ അതിജീവിക്കുവാനാണ് ഉള്ളിലേയ്ക്ക് മാറ്റിയതെന്നാണ് അന്ന് പറഞ്ഞത്. കാടു കയറിയതോടെ ഫലത്തില്‍ വെളിച്ചമില്ലാതെ സ്ഥലം ഉരുളിലാവുകയും ചെയ്തു. തെരുവു വിളക്കുകളും സൗരോര്‍ജ വിളക്കുകളും ഇല്ലാതായതോടെ സഞ്ചാരികള്‍ ഇരുളുന്നതിന് മുമ്പായി സ്ഥലം കാലിയാക്കേണ്ട അവസ്ഥയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...