സ്കൂട്ടറിൽ ഒളിപ്പിച്ച് അനധികൃത വിദേശമദ്യ വിൽപ്പന ; ബാലുശ്ശേരിയിൽ ഒരാൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ബാലുശ്ശേരി : കോഴിക്കോട് എക്‌സൈസ് ഡിവിഷനിലെ ബാലുശ്ശേരി എക്‌സൈസ് റെയിഞ്ച് നടത്തിയ പരിശോധനയിൽ അനധികൃതമായി ഇന്ത്യൻ നിർമ്മിത വിദേശമദ്യം (IMFL) വിൽപ്പന നടത്തിയിരുന്ന ഒരാളെ അറസ്റ്റ് ചെയ്തു. അവിടനല്ലൂർ വടക്കേ നെല്ലിയോട്ട് കണ്ടി ഉണ്ണി നായരുടെ മകൻ ഷൈജു പി.എം. (45) ആണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. ജൂലൈ 16, വ്യാഴാഴ്ച രാവിലെ 11 മണിയോടെ കൊയിലാണ്ടി താലൂക്കിലെ അവിടനല്ലൂർ വില്ലേജിൽ കൂട്ടാലിട നരയംകുളം റോഡിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ അറസ്റ്റുചെയ്തത്. സ്‌കൂട്ടിയിൽ 4.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം വിൽപ്പന നടത്തിയെന്നാണ് കണ്ടെത്തിയത്. സംഭവത്തിൽ അബ്കാരി ആക്ട് വകുപ്പുകൾ പ്രകാരം കേസെടുത്തു.

പ്രതിയെയും പിടിച്ചെടുത്ത മദ്യവും സ്‌കൂട്ടിയും തുടർ നിയമനടപടികൾക്കായി കസ്റ്റഡിയിലെടുത്തു. ബാലുശ്ശേരി എക്‌സൈസ് റെയിഞ്ച് ഇൻസ്‌പെക്ടർ ധ്രുപദ് എസ്സിന്റെ നേതൃത്വത്തിലാണ് പരിശോധനയും അറസ്റ്റും നടന്നത്. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) പ്രകാശൻ എ.കെ., സിവിൽ എക്‌സൈസ് ഓഫീസർമാരായ അനൂപ് കുമാർ എസ്.ജെ., ജിഷ്ണു പി.കെ., വനിത സിവിൽ എക്‌സൈസ് ഓഫീസർ ജിജി വി., സിവിൽ എക്‌സൈസ് ഓഫീസർ (ഡ്രൈവർ) വിനുരാജ് എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വർണാഭരണ നിർമാണശാലയിൽ നിന്ന് സ്വർണം തട്ടിയ പ്രതി പിടിയിൽ

0
കോഴിക്കോട്: സ്വർണാഭരണ നിർമാണശാലയിൽ നിന്ന് സ്വർണം തട്ടിയ പ്രതി പിടിയിൽ. പശ്ചിമ ബംഗാൾ...

ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ സംഭവം അന്വേഷിക്കാൻ ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി. അനുപമയെ നിയോഗിച്ച്...

0
മലപ്പുറം: മലപ്പുറത്ത് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ...

സെയ്‌ഷെൽസ് മന്ത്രിതല സംഘം സി.എം.എഫ്.ആർ.ഐ സന്ദര്‍ശിച്ചു : സമുദ്രമത്സ്യ മേഖലയിൽ പരസ്പര സഹകരണം ലക്ഷ്യം

0
കൊച്ചി : സമുദ്രമത്സ്യ ഗവേഷണം, സുസ്ഥിര മത്സ്യബന്ധനം, സമുദ്രകൃഷി (മാരികൾച്ചർ) തുടങ്ങിയ...

താമരശ്ശേരി ഫ്രഷ് കട്ട് മാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടും ; 2027 മാര്‍ച്ചോടെ പ്രവര്‍ത്തനം...

0
താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് ഓർഗാനിക് പ്രോഡക്ട്സ് മാലിന്യ സംസ്കരണ പ്ലാന്‍റ് 2027 മാര്‍ച്ച് 31നകം അടച്ചുപൂട്ടും. ദുർഗന്ധവും പുഴമലിനീകരണവും ചൂണ്ടിക്കാട്ടി പ്രദേശവാസികൾ നടത്തിയ ദീർഘകാല പ്രതിഷേധത്തിനൊടുവിലാണ് തീരുമാനം.