രക്ഷാപ്രവർത്തനക്കേസ് അട്ടിമറി : വ്യക്തതവരുത്തിയ റിപ്പോർട്ട് നൽകി എസ്.ഐ.ടി.

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : രക്ഷാപ്രവർത്തനക്കേസ് അട്ടിമറിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണസംഘം വ്യക്തതവരുത്തി പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി. കേസ് അട്ടിമറിച്ചത് എ.ഡി.ജി.പി. എം.ആർ. അജിത് കുമാർ ആണെന്നാണ് എസ്.ഐ.ടി.യുടെ ആദ്യറിപ്പോർട്ടിൽ ഉണ്ടായിരുന്നത്. എന്നാൽ, അജിത് കുമാർ പോലീസ് മേധാവിക്ക് നൽകിയ മറുപടിയും എസ്.ഐ.ടി. റിപ്പോർട്ടിലെ പരാമർശങ്ങളും തമ്മിൽ പൊരുത്തക്കേടുണ്ടായിരുന്നു. തുടർന്ന് നിയമോപദേശത്തിന്റെകൂടി അടിസ്ഥാനത്തിലാണ് ഡി.ജി.പി. റവാഡ ചന്ദ്രശേഖർ എസ്.ഐ.ടി.യോട് വ്യക്തത തേടിയത്. ആലപ്പുഴയിൽ മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥർ യൂത്ത്‌ കോൺഗ്രസ് നേതാക്കളെ മർദിച്ചതുസംബന്ധിച്ച കേസിന്റെ അന്വേഷണം എ.ഡി.ജി.പി.യുടെ നേതൃത്വത്തിൽ അട്ടിമറിച്ചോ എന്നാണ് അന്വേഷിക്കുന്നത്.

റിപ്പോർട്ട് സർക്കാരിന് ലഭിക്കാൻ വൈകുന്നതിനെത്തുടർന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇടപെട്ടതായാണ് സൂചന. തുടർന്ന് പോലീസ് മേധാവിയുടെ ആവശ്യപ്രകാരമാണ് അതിവേഗത്തിൽ വ്യക്തത വരുത്തിയുള്ള റിപ്പോർട്ട് കൈമാറിയത്. മർദനമേറ്റ എ.ഡി.തോമസ് എം.എൽ.എ.യടക്കം അടുത്ത ദിവസം മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിട്ടുകണ്ട് പരാതി അറിയിക്കാൻ തയ്യാറെടുക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ സംഭവം അന്വേഷിക്കാൻ ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി. അനുപമയെ നിയോഗിച്ച്...

0
മലപ്പുറം: മലപ്പുറത്ത് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ...

സെയ്‌ഷെൽസ് മന്ത്രിതല സംഘം സി.എം.എഫ്.ആർ.ഐ സന്ദര്‍ശിച്ചു : സമുദ്രമത്സ്യ മേഖലയിൽ പരസ്പര സഹകരണം ലക്ഷ്യം

0
കൊച്ചി : സമുദ്രമത്സ്യ ഗവേഷണം, സുസ്ഥിര മത്സ്യബന്ധനം, സമുദ്രകൃഷി (മാരികൾച്ചർ) തുടങ്ങിയ...

താമരശ്ശേരി ഫ്രഷ് കട്ട് മാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടും ; 2027 മാര്‍ച്ചോടെ പ്രവര്‍ത്തനം...

0
താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് ഓർഗാനിക് പ്രോഡക്ട്സ് മാലിന്യ സംസ്കരണ പ്ലാന്‍റ് 2027 മാര്‍ച്ച് 31നകം അടച്ചുപൂട്ടും. ദുർഗന്ധവും പുഴമലിനീകരണവും ചൂണ്ടിക്കാട്ടി പ്രദേശവാസികൾ നടത്തിയ ദീർഘകാല പ്രതിഷേധത്തിനൊടുവിലാണ് തീരുമാനം.

സിപിഎം നേതാവ് സി എൻ മോഹനൻ നടത്തിയ അഭിപ്രായ പ്രകടനം അപക്വവും അനുചിതവുമാണെന്ന് സിപിഐ...

0
കൊച്ചി : സിപിഐയെ സംബന്ധിച്ച് സിപിഎം നേതാവ് സി എൻ മോഹനൻ...