പന്തളം : കുളനട പഞ്ചായത്ത് ഒന്നാം വാർഡിലെ കുപ്പണ്ണൂർ പാടശേഖരങ്ങൾ നികത്താനുള്ള നീക്കം അധികൃതർ തടഞ്ഞു. സ്വകാര്യ വ്യക്തി പാടത്ത് ഇട്ട മണ്ണ് നീക്കം ചെയ്തു. പാടം നികത്തുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമായിരുന്നു. നെൽവയൽ തണ്ണീർ സംരക്ഷണ നിയമ ലംഘനമാണെന്നും മണ്ണ് മാറ്റി പാടം പൂർവസ്ഥിതിയിലാക്കണമെന്നും ആവശ്യപ്പെട്ട് കുളനട വില്ലേജ് ഓഫീസർ നോട്ടീസ് നൽകി. തുടർന്നാണ് മണ്ണ് മാറ്റിയത്. തെങ്ങ് നടുന്നതിനെന്ന വ്യാജേന അവധി ദിവസത്തിന്റെ മറവിൽ ജെ.സി.ബി ഉപയോഗിച്ച് പാടത്ത് മുപ്പതിലധികം മൺകൂനകൾ രൂപപ്പെടുത്തിയിരുന്നു. ഭാവിയിൽ ഈ നിലം പൂർണമായി മണ്ണിട്ട് നികത്താനായിരുന്നു നീക്കം. നെൽകൃഷി നല്ല നിലയിൽ ചെയ്യാൻ കഴിയുന്ന പുഞ്ചനിലം നികത്തി കരഭൂമിയാക്കാനുള്ള ശ്രമത്തിനെതിരെ പ്രദേശത്തെ കർഷക തൊഴിലാളികളും സി.പി.ഐ കുളനട ലോക്കൽ കമ്മിറ്റിയും പ്രതിഷേധത്തിലായിരുന്നു. റവന്യൂ, പോലീസ് അധികാരികൾക്ക് പരാതി നൽകുകയും ചെയ്തിരുന്നു.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033