ഭിന്നിപ്പുണ്ടാക്കാൻ ശ്രമം, സിനിമ പ്രദർശിപ്പിക്കരുത് ; ‘കേരള സ്റ്റോറി’ ദൂരദർശനിൽ പ്രദർശിപ്പിക്കുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് വി.ഡി സതീശൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ദി ‘കേരള സ്റ്റോറി’ ദൂരദർശനില്‍ പ്രദർശിപ്പിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയ ലാഭം ഉണ്ടാക്കാനാണ് ശ്രമമെന്നും സംഘ്പരിവാർ താല്പര്യമാണ് സിനിമ പ്രദർശിപ്പിക്കുന്നതിന് പിന്നിലെന്നും പരാതിയില്‍ പറയുന്നു. സിനിമാ സംപ്രേഷണം പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും പ്രതിപക്ഷ നേതാവ് രൂക്ഷമായി വിമർശിച്ചു. സിനിമ പ്രദർശിപ്പിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ബി.ജെ.പി സ്ഥാനാർഥികൾക്കായി വർഗീയ പ്രചരണം നടത്താനുള്ള ഏജൻസിയല്ല ദൂരദർശനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷമായി വിമർശിച്ചു.

കേരള സ്റ്റോറി എന്ന സിനിമ ഇറങ്ങിയതു മുതൽ വലിയ പ്രതിഷേധം കേരളത്തിൽ ഉയർന്നു വന്നിരുന്നു. കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള നീക്കങ്ങളുടെ ഭാഗമാണ് സിനിമയെന്ന് പ്രചരണം ആയിരുന്നു എൽ.ഡി.എഫും യു.ഡി.എഫും അഴിച്ചുവിട്ടത്. ഇതേ സിനിമ ദൂരദർശൻ പ്രദർശിപ്പിക്കാനുള്ള തീരുമാനത്തിനെതിരെയാണ് വ്യാപക പ്രതിഷേധം കേരളത്തിൽ ഉയർന്നുവരുന്നത്. കേരളത്തെ ഇകഴ്ത്താനുള്ള നീക്കമാണ് നടക്കുന്നതെന്നും ഇതിൽനിന്ന് കേന്ദ്രസർക്കാർ പിന്തിരിയണമെന്നും മുഖ്യമന്ത്രിയും ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...