അധികൃതരുടെ അനാസ്ഥ ; പന്തളത്ത് വിദ്യാർത്ഥികളുടെ ജീവന് ഭീഷണിയായി ഹരിത കർമസേനയുടെ അനധികൃത പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രം

For full experience, Download our mobile application:
Get it on Google Play

പന്തളം : പന്തളം കടയ്ക്കാട് ഹരിത കർമസേനയുടെ അനധികൃത പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രം സ്കൂൾ കുട്ടികൾക്ക് ഭീഷണിയാകുന്നു. പന്തളം മുനിസിപ്പാലിറ്റി ഡിവിഷൻ 12ലെ ഹരിത കർമ സേനയുടെ അനധികൃത ഇടപെടലാണ് വിദ്യാർത്ഥികളുടെ ജീവനുതന്നെ ഭീഷണിയായി മാറിയിട്ടുള്ളത്. കടയ്ക്കാട് തെക്ക് എസ്.വി.എല്‍.പി സ്കൂളിലെ (മേലട തേക്കെത്തിൽ സ്കൂൾ) പണി പൂർത്തിയാകാതെ കിടക്കുന്ന സ്കൂൾ കെട്ടിടത്തിലാണ് വാർഡിലെ ഹരിത കർമ സേനക്കാർ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂട്ടിയിടുന്നത്. വർഷങ്ങളായി ഇവിടെ കൂട്ടിയിട്ടിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരം ക്ഷുദ്ര ജീവികളുടെ ആവാസകേന്ദ്രമായി മാറിയിട്ടുണ്ട്.

ഇവിടെ മാലിന്യം കൂട്ടിയിടാൻ വാർഡ്‌ മെമ്പറുടെ പരോക്ഷ അനുമതി ഉണ്ടെന്നാണ് പ്രദേശവാസികളുടെ ആരോപണം. അതുകൊണ്ടുതന്നെ മുനിസിപ്പാലിറ്റി അധികൃതരും വിദ്യാഭ്യാസ വകുപ്പും കുട്ടികൾ നേരിടുന്ന ഈ സുരക്ഷാ ഭീഷണി കണ്ടില്ലെന്ന് നടിക്കുകയാണ്. മാലിന്യ സംഭരണത്തെ തുടർന്ന് ഉപയോഗശൂന്യമായ കെട്ടിടം തകർന്നുവീഴാറായ നിലയിലാണ്. കുട്ടികളുടെ ജീവനു പോലും ഭീഷണിയാകുന്ന മാലിന്യ നിക്ഷേപത്തിനെതിരെ പ്രക്ഷോഭത്തിനുള്ള തയ്യാറെടുപ്പിലാണ് പ്രദേശവാസികൾ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍...

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....