മാലിന്യം തളളിയാല്‍ പിടിവീഴും , പത്രത്തില്‍ പേരും വരും ; കൊച്ചിയില്‍ നടപടി ശക്തമാക്കി അധികൃതര്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൊച്ചിയില്‍ മാലിന്യം തളളിയതിന് പോലീസ് കേസെടുത്തവരുടെ പേരടക്കം പ്രസിദ്ധീകരിച്ച് അധികൃതര്‍. മാലിന്യനിര്‍മാര്‍ജന നടപടികള്‍ ഊര്‍ജിതമാക്കിയിരിക്കെ പൊതുവിടത്തില്‍ മാലിന്യം തളളുന്നത് തുടര്‍ന്നതോടെയാണ് അധികൃതരുടെ നടപടി. ഉറവിട മാലിന്യസംസ്കരണത്തിനായുളള ബയോബിന്നുകള്‍ ലഭ്യമാക്കാനുളള നടപടികളും വേഗത്തിലാക്കി. ജനുവരിയില്‍ മാലിന്യം തളളിയതിന് എട്ടുപേര്‍ക്കിതെരെയാണ് കേസെടുത്തതെങ്കില്‍ പിന്നീടങ്ങോട്ട് വലിയ വര്‍ധനയാണുണ്ടായത്. ഇക്കഴിഞ്ഞ ഏപ്രിലില്‍ മാത്രം 522 പേര്‍ക്കെതിരെയാണ് കേസെടുത്തത്. പോലീസിന് പുറമെ കോര്‍പറേഷന്റെ പ്രത്യേക സ്ക്വാഡുകളും രാപകല്‍ ഭേദമന്യേ പരിശോധന ശക്തമാക്കി.

എന്നിട്ടും മാലിന്യം വലിച്ചെറിയുന്നതിന് വലിയ കുറവുണ്ടായില്ല. ഇതോടെയാണ് മാലിന്യം തളളിയതിന് പോലീസ് കേസെടുത്തവരുടെ പേരടക്കം പ്രസിദ്ധികരിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. തദ്ദേശ മന്ത്രി എം.ബി രാജേഷിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. കൊച്ചി സിറ്റി പരിധിയിലെയും ജില്ലാ റൂറ ല്‍ പരിധിയിലും കഴിഞ്ഞ രണ്ട് ദിവസങ്ങളിലെടുത്ത ഇരുപതോളം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇവരുടെ പേര് വിവരങ്ങളാണ് പ്രസിദ്ധീകരിച്ചത്. കോര്‍പറേഷന്റെ സ്ക്വാഡ് പ്രവര്‍ത്തനങ്ങളും വലിയ രീതിയിലാണ് മുന്നോട്ട് പോകുന്നത്. മഴക്കാലപൂര്‍വ ശുചീകരണപ്രവര്‍ത്തനങ്ങള്‍ എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദേശമുണ്ട്. ഓപറേഷന്‍ ബ്രേക് ത്രൂ മൂന്നാംഘട്ട പ്രവര്‍ത്തനങ്ങളില്‍ കാന ശുചീകരണത്തിനാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവോണ ദിവസം വയോധികനെ ഇടിച്ച് തെറിപ്പിച്ച് നിർത്താതെ പോയ കാർ കണ്ടെത്തി

0
കോഴിക്കോട് : മുക്കത്തിനടുത്ത് നെല്ലിക്കാപ്പറമ്പിൽ വായോധികനെ ഇടിച്ച് പരിക്കേൽപ്പിച്ച് നിർത്താതെ...

ഓപ്പറേഷൻ തൂഫാൻ : മഞ്ചേരിയിൽ കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ട

0
മലപ്പുറം: 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി സംസ്ഥാനത്തെ ഏറ്റവും വലിയ എം ഡി...

തൃശൂരിൽ പുലിക്കളി മഹോത്സവത്തിന് ആവേശത്തുടക്കം

0
തൃശൂർ: തൃശൂരിന്റെ സാംസ്കാരിക പെരുമ വിളിച്ചോതി ഓണാഘോഷങ്ങൾക്ക് സമാപനം കുറിക്കുന്ന പുലിക്കളി...

മല്ലികാർജുൻ ഖർഗെയ്‌ക്കെതിരെ ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നടന്നത് ജാതീയ അധിക്ഷേപമാണെന്ന് ആവർത്തിച്ച് കേന്ദ്ര സർക്കാരിനും ബി...

0
ഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്‌ക്കെതിരെ ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നടന്നത് ജാതീയ...