തൃശ്ശൂരിൽ ഓട്ടോറിക്ഷ കിണറ്റിലേക്ക് മറിഞ്ഞു; അത്ഭുതകരമായി രക്ഷപ്പെട്ട് നാലുവയസുകാരി

For full experience, Download our mobile application:
Get it on Google Play

തൃശൂർ: കുന്നംകുളത്ത് വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ കിണറ്റിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ നാലുവയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു. അമ്പലംപള്ളി സ്വദേശിയായ കുട്ടിയാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് മുത്തച്ഛൻ നിർത്തിയിട്ടിരുന്ന ഇലക്ട്രിക് ഓട്ടോറിക്ഷയിൽ കുട്ടി കയറി കളിക്കുകയായിരുന്നു. അബദ്ധത്തിൽ കുട്ടി ചാവി തിരിക്കുകയും ആക്‌സിലറേറ്ററിൽ അമർത്തുകയും ചെയ്തതോടെ ഓട്ടോ മുന്നോട്ട് കുതിച്ചു.

ഇലക്ട്രിക് വാഹനമായതിനാൽ ശബ്ദം പുറത്തുവരാതിരുന്നത് വീട്ടുകാരുടെ ശ്രദ്ധയിൽ പെട്ടില്ല. നിയന്ത്രണം വിട്ട ഓട്ടോ കിണറിന്റെ ചുറ്റുമതിൽ തകർത്ത് കിണറ്റിലേക്ക് വീഴുകയായിരുന്നു. ഭാഗ്യവശാൽ ഓട്ടോ കിണറിന്റെ വശത്ത് തങ്ങിനിന്നു. ശബ്ദം കേട്ടെത്തിയ അയൽവാസിയും നാട്ടുകാരും ഉടൻ തന്നെ കിണറ്റിലിറങ്ങി കുട്ടിയെ സുരക്ഷിതമായി പുറത്തെടുത്തു. നിസ്സാര പരിക്കുകൾ മാത്രമുള്ള കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഓട്ടോറിക്ഷ കിണറ്റിൽ നിന്ന് പുറത്തെടുക്കാനുള്ള നടപടികൾ തുടരുകയാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​തട്ടിപ്പ് സംഘങ്ങളുടെ കെണിയിൽ വീഴരുത്; മ്യൂൾ അക്കൗണ്ടുകൾക്കെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്

0
കൊച്ചി : സൈബര്‍ കുറ്റവാളികള്‍ തട്ടിപ്പിലൂടെ കൈക്കലാക്കുന്ന പണം സുരക്ഷിതമായി മാറ്റിയെടുക്കാന്‍...

അനധികൃത കുടിയേറ്റത്തിനെതിരെ കര്‍ശന നടപടി; ഓപ്പറേഷൻ മുക്തയിലൂടെ 105 ബംഗ്ലാദേശികൾ അറസ്റ്റിൽ

0
ബെം​ഗളൂരു: ന​ഗരത്തിലെ വിവിധയിടങ്ങളിലായി പൊലീസ് നടത്തിയ പരിശോധനയിൽ അനധികൃത കുടിയേറ്റക്കാരായ 105...

വിവാദങ്ങള്‍ക്കിടെ വീണ്ടും ആര്‍എസ്എസ് അനുബന്ധ സംഘടനയുടെ വേദിയിലെത്തി എംജി വൈസ് ചാന്‍സലര്‍

0
കൊല്ലം: ആര്‍എസ്എസ് അനുകൂല സംഘടനയുടെ പരിപാടിയില്‍ വീണ്ടും പങ്കെടുത്ത് എംജി വൈസ്...

പിറമാടം പള്ളിയിലെ സംഘർഷം; ദേവാലയങ്ങളിൽ ആരാധന തടസ്സപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് യാക്കോബായ സഭ

0
പിറവം:പിറമാടം പള്ളിയിലെ സംഘർഷത്തിൽ അപലപിച്ച് യാക്കോബായ സഭ. സമാധാന ശ്രമങ്ങൾ തകർക്കാനുള്ള...