കാലവര്‍ഷ മുന്നൊരുക്കം ശക്തമാക്കി പത്തനംതിട്ട നഗരസഭ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  നഗരസഭയിലെ ദുരന്തനിവാരണ – മുന്‍കരുതല്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. നഗരസഭാ ഹാളില്‍ നടന്ന യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍ സിന്ധു അനില്‍ അധ്യക്ഷത വഹിച്ചു. നഗരസഭയില്‍ അടിയന്തിര സാഹചര്യം നേരിടുന്നതിന് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം സജ്ജമാക്കും. പൊതുജനങ്ങള്‍ക്ക് അപകട സാഹചര്യങ്ങളില്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം. ശക്തമായ കാറ്റില്‍ വൈദ്യുതി ലൈനുകളിലേക്ക് വീഴാന്‍ സാധ്യതയുള്ള മരച്ചില്ലകള്‍ കെ.എസ്.ഇ.ബി.യുടെയും ഫയര്‍ഫോഴ്സിന്റെയും സഹായത്തോടെ വെട്ടിമാറ്റും. വൈദ്യുതി പോസ്റ്റുകളുടെ സുരക്ഷ കെ.എസ്.ഇ.ബി ഉറപ്പാക്കും.

നഗരത്തിലെ പ്രധാന ഓടകളിലെയും തോടുകളിലെയും തടസങ്ങള്‍ നീക്കി സുഗമമായ ഒഴുക്ക് ഉറപ്പാക്കാന്‍ പി.ഡബ്ല്യൂ.ഡി, നഗരസഭ വിഭാഗങ്ങള്‍ക്ക് യോഗത്തില്‍ നിര്‍ദേശം നല്‍കി. പകര്‍ച്ചവ്യാധികള്‍ പടരാതിരിക്കാന്‍ ആരോഗ്യവകുപ്പും നഗരസഭ ആരോഗ്യവിഭാഗവും ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കും. മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തും. വെള്ളപ്പൊക്ക ദുരന്ത സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെ സുരക്ഷിതമായി മാറ്റിപ്പാര്‍പ്പിക്കുന്നതിന് ആവശ്യമായ ദുരിതാശ്വാസ ക്യാമ്പുകള്‍ മുന്‍കൂട്ടി കണ്ടെത്താന്‍ വില്ലേജ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി.

കാലവര്‍ഷക്കെടുതികള്‍ ലഘൂകരിക്കുന്നതിന് എല്ലാ വകുപ്പുകളും പരസ്പരം ഏകോപനത്തോടെ പ്രവര്‍ത്തിക്കണമെന്നും അടിയന്തിര ഘട്ടങ്ങളില്‍ നഗരസഭയുടെയും മറ്റ് സുരക്ഷാ സേനകളുടെയും നിര്‍ദേശം പൊതുജനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ചെയര്‍പേഴ്‌സണ്‍ സിന്ധു അനില്‍ അറിയിച്ചു. നഗരസഭ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആശാ മോഹന്‍രാജ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അന്‍സാര്‍ മുഹമ്മദ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സജിനി മോഹന്‍, കൗണ്‍സിലര്‍മാരായ നെജീം രാജന്‍, എ സുരേഷ് കുമാര്‍, മുന്‍സിപ്പല്‍ സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ വാഹനാപകടത്തിൽ വലതുകൈ അറ്റു ; 17 ശസ്ത്രക്രിയകൾ ; കിടപ്പിലായ ജീവനക്കാരിയെ...

0
ചേർത്തല: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെയുണ്ടായ വാഹനാപകടത്തിൽ വലതുകൈ അറ്റുപോവുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത്...

കോഴിക്കോട് നഗരത്തിൽ പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം ; ഉദ്യോഗസ്ഥന് പരിക്ക്

0
കോഴിക്കോട് : കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരേ ആക്രമണം....

ഭാരതത്തിൽ മുസ്ലീങ്ങൾ ഉണ്ടാകരുതെന്ന് കരുതുന്നവർ യഥാർഥ ഹിന്ദുവല്ല : ആർഎസ്എസ് മേധാവി മോഹൻ ഭാ​ഗവത്

0
ന്യൂയോർക്ക്: ഹിന്ദുരാഷ്ട്ര സങ്കൽപം എന്നാൽ മുസ്ലീങ്ങളെ ഒഴിവാക്കിയുള്ളതല്ലെന്ന് ആർഎസ്എസ് മേധാവി മോഹൻ...

യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നനാക്കി മോചനദ്രവ്യം ആവശ്യപ്പെട്ട കേസ് : ഒരാൾ കൂടി അറസ്റ്റിൽ

0
കോഴിക്കോട്: ബെം​ഗളൂരുവിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി ന​ഗ്നനാക്കി മര്‍ദ്ദിക്കുകയും രക്ഷിതാക്കളെ വിളിച്ച്...