Friday, April 19, 2024 9:41 am

ട്രൈറ്റൺ ഇവി ഉടന്‍ ഇന്ത്യയില്‍ എത്തും

For full experience, Download our mobile application:
Get it on Google Play

അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക്ക് വാഹന നിര്‍മ്മാതാക്കളായ ട്രൈറ്റന്‍ ഇന്ത്യയിലേക്ക് വരികയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ടെസ്‌ലയുടെ പ്രധാന എതിരാളിയായ ട്രൈറ്റൺ ഇവി ഇന്ത്യയിലെ നിർമ്മാണ യൂണിറ്റ് തെലങ്കാനയിലാണ് സ്ഥാപിക്കുന്നതെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. തെലങ്കാന സർക്കാരുമായി കമ്പനി ഒരു ധാരണാപത്രത്തിലും ഒപ്പുവച്ചിരുന്നു.

Lok Sabha Elections 2024 - Kerala

ഇപ്പോഴിതാ കമ്പനി അതിന്‍റെ മോഡൽ എച്ച് വെളിപ്പെടുത്തിയതായി ദേശീയ മാധ്യമങ്ങള്‍ ചെയ്യുന്നു. തെലങ്കാനയിലെ സഹീരാബാദിൽ നിർമ്മിക്കുന്ന പ്ലാന്റിൽ മാത്രമേ കമ്പനി എട്ട് സീറ്റർ എസ്‌യുവി നിർമ്മിക്കുകയുള്ളൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. കമ്പനിയുടെ ഇന്ത്യയിലെ ആദ്യ കാർ ലോഞ്ച് ആയിരിക്കാം ഇത്. മോഡല്‍ എച്ചില്‍ 200kWh ബാറ്ററി പായ്ക്ക് ഉണ്ടായിരിക്കുമെന്ന് കമ്പനി പറയുന്നു. ഈ രീതിയിൽ, ഒറ്റ ചാർജിൽ 1,200 കിലോമീറ്റർ ദൂരം പിന്നിടാൻ കഴിയും. ആയിരം കിലോമീറ്ററിലധികം ദൂരപരിധിയുള്ള ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് കാറാണിത്. മോഡൽ എച്ച് ബാറ്ററി ഹൈപ്പർ ചാർജറിന്റെ സൗകര്യത്തോടെ വരുമെന്ന് കമ്പനി അവകാശപ്പെടുന്നു. അതിനാൽ ഹൈപ്പർ ചാർജർ ഉപയോഗിച്ച് ഇത് വെറും രണ്ട് മണിക്കൂറിനുള്ളിൽ പൂർണ്ണമായും ചാർജ് ചെയ്യും. മോഡൽ എച്ചിന്റെ നീളം 5.6 മീറ്ററായിരിക്കുമെന്നാണ് കമ്പനി പറയുന്നത്. അതായത് അത് ഒരു വലിയ എസ്‌യുവി ആയിരിക്കും. 5,663 ലിറ്റർ സ്ഥലമുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. അതേസമയം 7 ടൺ വരെ ഭാരം വഹിക്കാൻ ഇതിന് കഴിയും.

ഇന്ത്യ അതിന്റെ ഒരു പ്രധാന വിപണിയാണെന്ന് ട്രൈറ്റൺ ഇവി പറയുന്നു. അതുകൊണ്ടാണ് കമ്പനി മെയ്ക്ക് ഇൻ ഇന്ത്യ ഇവി ഇവിടെ അവതരിപ്പിക്കുന്നതും. കമ്പനിയുടെ തെലങ്കാന ഫാക്ടറി ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന ഫാക്ടറിയായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ നിക്ഷേപ സാധ്യതകൾ വിശദമായി പരിശോധിച്ച ശേഷമാണ് പുതിയ പ്ലാന്‍റിനായി തെലങ്കാനയെ തിരഞ്ഞെടുത്തതെന്നു കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. തികച്ചും വ്യവസായ സൗഹൃദമായ നയങ്ങളാണു തെലങ്കാന പിന്തുടരുന്നതെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നു. 2020 ഒക്ടോബറിലാണു തെലങ്കാന സംസ്ഥാനത്തിന്റെ ഇലക്ട്രിക്ക് വാഹന നയം പ്രഖ്യാപിച്ചത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

രണ്ടര വയസുകാരനേയും മുത്തശ്ശിയേയും തെരുവുനായ കടിച്ചു

0
പന്തളം : വീട്ടുമുറ്റത്തുനിന്ന രണ്ടര വയസുകാരനെയും മുത്തശ്ശിയേയും തെരുവുനായ കടിച്ചു. കവിളിനു...

നാ​ലാം ക്ലാ​സു​കാ​ര​ൻ കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ച നിലയിൽ

0
പാ​ല​ക്കാ​ട്: വി​ദ്യാ​ർ​ഥി കു​ള​ത്തി​ൽ മു​ങ്ങി​മ​രി​ച്ചു. പാ​ല​ക്കാ​ട് ചെ​റു​കു​ട​ങ്ങാ​ടാ​ണ് സം​ഭ​വം. തോ​ട്ടു​ങ്ങ​ൽ മു​സ്ത​ഫ​യു​ടെ...

മാ​സ​പ്പ​ടി​ക്കേ​സ് ; മു​ഖ്യ​മ​ന്ത്രി​ക്കും മ​ക​ള്‍​ക്കു​മെ​തി​രാ​യ മാത്യുവിന്‍റെ ഹ​ര്‍​ജി​യി​ല്‍ ഇ​ന്ന് വി​ധി

0
തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി​ക്കേ​സുമായി ബന്ധപ്പെട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മ​ക​ള്‍ വീ​ണ​യ്ക്കു​മെ​തി​രേ അ​ന്വേ​ഷ​ണം...

പക്ഷിപ്പനി : ജാ​ഗ്രത വേണമെന്ന് ആരോ​ഗ്യവകുപ്പ് ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

0
ആലപ്പുഴ: പക്ഷിപ്പനി സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും എന്നാൽ ജാഗ്രതവേണമെന്നും മൃഗസംരക്ഷണവകുപ്പ് അറിയിച്ചു. ചെറുതന,...