യാത്രക്കാരിക്ക് നേരെ അശ്ലീല സംഭാഷണം നടത്തിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

എനാത്ത് : യാത്രക്കാരിക്ക് നേരെ അശ്ലീല സംഭാഷണം നടത്തിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. അടൂര്‍ മണ്ണടി മുസ്ലിം പള്ളിക്ക് സമീപം രാജേഷ് മന്ദിരത്തിൽ  രാജേഷ് (40) നെയാണ് ഏനാത്ത് പോലീസ് പിടികൂടിയത്. ഓട്ടോറിക്ഷയിൽ ഏനാത്ത് ജംഗ്ഷനിൽ വന്നിറങ്ങിയ യുവതിയോടും അമ്മയോടും അപമര്യാദയായി പെരുമാറുകയും യുവതിയോട് കടുത്ത അശ്ലീല ഭാഷയിൽ സംസാരിക്കുകയുമായിരുന്നു എന്ന് യുവതിയും അമ്മയും നല്‍കിയ പരാതിയില്‍ പറയുന്നു. ഇത് ചോദ്യം ചെയ്ത മറ്റ് ആളുകളോടും ഇയാള്‍ അസഭ്യവർഷം നടത്തുകയും ചെയ്തു.

യുവതിയുടെ പരാതിയിൽ കേസെടുത്ത ഏനാത്ത് പോലീസ് ഏനാത്ത് ടൗണിൽ നിന്ന് ഇയാളെയും ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇൻസ്പെക്ടർ എസ്.എച്ച്.ഓ ഷിജി, എസ്.ഐ മാരായ വിഷ്ണുരാജ്, സുരേഷ്‌ കുമാർ, എസ്.സി.പി.ഓ ഷൈൻകുമാർ, സി.പി.ഓ ഷാനു എന്നിവർ ഉൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനിലെ എസി കൂപ്പെയിൽ യുവതിയുടെ മദ്യക്കടത്ത് ; പിടികൂടിയത് 75 ലീറ്റർ മുന്തിയ ബ്രാൻഡുകളുടെ...

0
പട്ന: ബിഹാറിലെ സമസ്തിപുരിൽ ട്രെയിൻ യാത്രക്കാരിയിൽനിന്നും 75 ലീറ്റർ മദ്യം പിടികൂടിയ...

ഹോർമുസ് കടലിടുക്ക് കടക്കുന്ന കപ്പലുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് ; കണക്കുകൾ പുറത്ത്

0
ടെഹ്റാൻ : ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് കപ്പലുകളുടെ എണ്ണം കഴിഞ്ഞയാഴ്ച...

കളമശ്ശേരിയിൽ ബെവ്കോയ്ക്ക് സമീപം മൃതദേഹം കണ്ടെത്തി ; മുഖത്ത് പരിക്കേറ്റ പാടുകൾ

0
കൊച്ചി : കളമശ്ശേരി തോഷിബ ജംഗ്ഷനിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. ബെവ്‌കോയ്ക്ക്...

മഹാരാഷ്ട്ര തെരുവുകളും കീഴടക്കി വിദ്യാർഥി പ്രക്ഷോഭം ; പിന്തുണയുമായി രാഹുൽ ഗാന്ധി

0
പുനെ: തുടർച്ചയായ പരീക്ഷ ക്രമക്കേടുകൾക്കൊടുവിൽ മഹാരാഷ്ട്രയിലും വിദ്യാർഥികളുടെ പ്രതിഷേധം ശക്തമാകുന്നു. ദില്ലിയിലും...