അച്ഛന്റെ അകാല വിയോഗത്തിൽ നൊമ്പരത്തോടെ മകൾ രചിച്ചത് 250ലധികം കവിതകൾ : എന്റെ മിഴിനീർ കവിതകൾ – പ്രകാശനം 30ന് കോന്നിയില്‍

For full experience, Download our mobile application:
Get it on Google Play

കോന്നി: അച്ഛന്റെ അകാല വിയോഗത്തിൽ നൊമ്പരത്തോടെ മകൾ രചിച്ചത് 250ലധികം കവിതകൾ. അതുമ്പുംകുളം ആവോലിക്കുഴി പാറയിൽ വീട്ടില്‍ ആദിത്യ മനോജ് (14) ആണ് സ്വന്തം ഡയറിയിൽ 250ലധികം കവിതകൾ എഴുതിയത്. കോന്നി റിപ്പബ്ലിക്കൻ വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ആദിത്യ മനോജ്. ആദിത്യക്ക്‌ ഒന്നര വയസുള്ളപ്പോഴാണ് അച്ഛൻ മനോജ് മരണമടഞ്ഞത്. തുടർന്ന് ജീവിതം വഴിമുട്ടിയ അമ്മയുടെയും മൂത്ത സഹോദരിയുടെയും ബുദ്ധിമുട്ടുകളും പ്രയാസങ്ങൾക്കിടയിലുമാണ് ആദിത്യ വളർന്നത്. അധികം കൂട്ടുകാർ ഇല്ലാതെ ഒറ്റപ്പെട്ട ജീവിതമായിരുന്നു ആദിത്യയുടേത്. സഹപാഠികളായ വിദ്യാർത്ഥിനികളുടെ മാതാപിതാക്കളെ കാണുമ്പോഴും ആദിത്യയുടെ മനസിൽ അകാലത്തിൽ മരണപ്പെട്ട അച്ഛന്റെ ഓർമ്മകളായിരുന്നു.

ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ വരുന്ന കവിതകൾ വായിച്ചു വളർന്ന സമയത്ത് മഞ്ജു അരവിന്ദന്റെ കവിതകൾ തനിക്ക് എഴുതാനുള്ള പ്രേരണ നൽകിയതായി ആദിത്യ പറയുന്നു. തുടർന്ന് ആരും അറിയാതെ സ്വന്തം ഡയറിയിൽ കവിതകൾ എഴുതി. അമ്മ അനിത കോന്നി തണ്ണിത്തോട് റോഡരികിൽ അതുമ്പുംകുളം ജംഗ്ഷന് സമീപം തട്ടുകട നടത്തുകയാണ് ഇപ്പോൾ. മൂത്ത സഹോദരി അമൃത ബി.എസ്.സി നഴ്സിംഗ് വിദ്യാർത്ഥിനിയാണ്. ആദിത്യയുടെ 47 കവിതകൾ അടങ്ങിയ പുസ്തകം കരുനാഗപ്പള്ളി ദിശ ബുക്സ് എന്റെ മിഴിനീർ കവിതകൾ എന്ന പേരിൽ പുറത്തിറക്കുകയാണ്. ആദിത്യയുടെ ജീവിതവും കവിതകളും കണ്ട ഫിറോസ് കോന്നിയാണ് കവിതകൾ പുസ്തകരൂപത്തിൽ പുറത്തിറക്കുവാൻ മുൻപോട്ട് വന്നത്. പുസ്തകത്തിന്റെ പ്രകാശനം 30ന് കോന്നി പബ്ലിക് ലൈബ്രറി ഹാളിൽ നടക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ കരട് റിപ്പോർട്ടിൻെറ ഉളളടക്കത്തിനെതിരെ പ്രതിഷേധം ; ചോദ്യം ചെയ്ത്...

0
തിരുവനന്തപുരം : വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിക്കാൻ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്...

ട്രെയിനിലെ എസി കൂപ്പെയിൽ യുവതിയുടെ മദ്യക്കടത്ത് ; പിടികൂടിയത് 75 ലീറ്റർ മുന്തിയ ബ്രാൻഡുകളുടെ...

0
പട്ന: ബിഹാറിലെ സമസ്തിപുരിൽ ട്രെയിൻ യാത്രക്കാരിയിൽനിന്നും 75 ലീറ്റർ മദ്യം പിടികൂടിയ...

ഹോർമുസ് കടലിടുക്ക് കടക്കുന്ന കപ്പലുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് ; കണക്കുകൾ പുറത്ത്

0
ടെഹ്റാൻ : ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് കപ്പലുകളുടെ എണ്ണം കഴിഞ്ഞയാഴ്ച...

കളമശ്ശേരിയിൽ ബെവ്കോയ്ക്ക് സമീപം മൃതദേഹം കണ്ടെത്തി ; മുഖത്ത് പരിക്കേറ്റ പാടുകൾ

0
കൊച്ചി : കളമശ്ശേരി തോഷിബ ജംഗ്ഷനിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. ബെവ്‌കോയ്ക്ക്...