കോട്ടയം: ഓട്ടo വിളിച്ചുകൊണ്ടുപോയി ആളൊഴിഞ്ഞ പ്രദേശത്ത് വെച്ച് ഓട്ടോഡ്രൈവറുടെ കൈയ്യും കാലും കമ്പിവടികൊണ്ട് തല്ലി ഒടിച്ചതായി പരാതി. കോട്ടയം ജില്ലയിലെ ചങ്ങനാശേരിയിലാണ് സംഭവം. കുരിശുംമൂട് പട്ടാണിച്ചിറ മഠംപറമ്പില്‍ ലിബിന്‍ മാത്യൂസിനെയാണ് ക്രിമിനല്‍സംഘം ആക്രമിച്ചത്. ഇരുമ്പുകുഴി ജംഗ്ഷന് സമീപം എത്തിയപ്പോള്‍ യാത്രക്കാരന്‍ വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ട ശേഷം ഇറങ്ങിപ്പോയി. തുടര്‍ന്ന് ഓട്ടോറിക്ഷയുടെ പുറകെ അഞ്ച് ബൈക്കുകളിലായി എത്തിയ സംഘം ലിബിനെ ആക്രമിക്കുകയായിരുന്നു. ലിബിനെ ഓട്ടോറിക്ഷയില്‍ നിന്നും വലിച്ചിറക്കി കയ്യും കാലും കമ്പിവടികൊണ്ട് തല്ലി ഒടിക്കുകയായിരുന്നു. ലിബിനെ ചങ്ങനാശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്രിമിനല്‍ സംഘം സഞ്ചരിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യം പോലീസിന് ലഭിച്ചു. തൃക്കൊടിത്താനം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഓട്ടോഡ്രൈവറുടെ കൈയ്യും കാലും കമ്പിവടികൊണ്ട് തല്ലി ഒടിച്ചതായി പരാതി
RECENT NEWS
Advertisment



























