ഓട്ടോറിക്ഷാ മറിഞ്ഞ് വനിതാ ഡ്രൈവർ മരിച്ചു

For full experience, Download our mobile application:
Get it on Google Play

വെളിയന്നൂർ : നായ കുറുകെ ചാടിയപ്പോൾ നിയന്ത്രണം വിട്ടു തലകീഴായി മറിഞ്ഞ ഓട്ടോറിക്ഷയുടെ അടിയിൽ പെട്ടു വനിതാ ഡ്രൈവർക്കു ദാരുണാന്ത്യം. ഉഴവൂർ ടൗൺ സ്റ്റാൻഡിൽ 6 വർഷമായി ഓട്ടോറിക്ഷ ഓടിക്കുന്ന കരുനെച്ചി ശങ്കരാശ്ശേയിൽ വിജയമ്മ (54) ആണ് വെളിയന്നൂർ–മംഗലത്താഴം റോഡിൽ പടിഞ്ഞാറ്റെപ്പീടിക ഭാഗത്തു ഉണ്ടായ അപകടത്തിൽ മരിച്ചത്.

ഇന്നു രാവിലെ ഉഴവൂരിൽ നിന്നു 2 അതിഥി തൊഴിലാളികളെ കയറ്റി കൂത്താട്ടുകുളം ഭാഗത്തേക്കു പോകുമ്പോഴായിരുന്നു അപകടം. പടിഞ്ഞാറ്റെപ്പീടിക ഭാഗത്തു എത്തിയപ്പോൾ നായ കുറുകെ ചാടി. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞു. റോഡിൽ തെറിച്ചു വീണ വിജയമ്മയുടെ ദേഹത്തേക്കാണു ഓട്ടോറിക്ഷ മറിഞ്ഞത്. ഓടിക്കൂടിയ നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഓട്ടോയിൽ യാത്ര ചെയ്ത അതിഥി തൊഴിലാളികൾ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

കുടുംബശ്രീ വായ്പയിലൂടെ സ്വയംതൊഴിൽ കണ്ടെത്താൻ വാങ്ങിയ ഓട്ടോറിക്ഷയാണ് അപകടത്തിൽ പെട്ടത്. കഴിഞ്ഞ 6 വർഷമായി ഓട്ടോറിക്ഷ ഓടിക്കുന്ന വിജയമ്മ എല്ലാ ദിവസവും പുലർച്ചെ തന്നെ സ്റ്റാൻഡിൽ എത്താറുണ്ട്. വിജയമ്മയുടെ വരുമാനമായിരുന്നു കുടുംബത്തിന്‍റെ ആശ്രയം. പെയിന്റിങ് തൊഴിലാളിയായ ഭർത്താവ് സോമന് ഏതാനും മാസങ്ങളായി തൊഴിൽ ദിനങ്ങൾ കുറവാണ്. സംസ്കാരം പിന്നീട് നടക്കും . മക്കൾ: ശ്രീജ, ശ്രുതി. മരുമക്കൾ : സജിനു (ഇലഞ്ഞി), ഷാൽ (മൂവാറ്റുപുഴ).

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...