എല്‍ഡിഎഫിലേക്കെന്ന പ്രചാരണം : 28ന് പ്രതികരിക്കാമെന്ന് കെ.വി തോമസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : യുഡിഎഫ് വിട്ട് എൽഡിഎഫിലേക്കു പോകുമെന്ന പ്രചാരണങ്ങളെക്കുറിച്ച് ഈ മാസം 28ന് പ്രതികരിക്കാമെന്ന് കെ.വി.തോമസ്. അടിസ്ഥാനരഹിതമായ പ്രചാരണമാണോ നടക്കുന്നതെന്ന ചോദ്യത്തിന് ഇപ്പോൾ അതേക്കുറിച്ച് ഒന്നും പറയുന്നില്ലെന്നും പിന്നീട് മാധ്യമങ്ങളെ കാണുമെന്നും കെ.വി.തോമസ് പറഞ്ഞു. ലോക്സഭാ സീറ്റ് നിഷേധിച്ചതിലും പാർട്ടിയിൽ അര്‍ഹമായ സ്ഥാനങ്ങൾ നൽകാത്തതിലും പ്രതിഷേധിച്ച് കെ.വി.തോമസ് എൽഡിഎഫിനോട് അടുക്കുന്നുവെന്നാണ് വാർത്ത പ്രചരിച്ചത്. എൽഡിഎഫ് സ്വതന്ത്രനായി എറണാകുളത്ത് മത്സരിക്കുമെന്നും പ്രചാരണമുണ്ട്.

എ.കെ. ആന്റണി മന്ത്രിസഭയിൽ 2001 മുതൽ 2004വരെ മന്ത്രിയായിരുന്ന കെ.വി.തോമസ് മൻമോഹൻ സിങ് മന്ത്രിസഭയിലും അംഗമായിരുന്നു. എറണാകുളം ലോക്സഭാ സീറ്റ് നിഷേധിച്ചതിൽ ദുഃഖമുണ്ടെന്നും തന്റെ അയോഗ്യത എന്താണെന്ന് പാർട്ടി പറയണമെന്നും ആവശ്യപ്പെട്ട കെ.വി. തോമസ് പാർട്ടി നിലപാടുകളെ നേരത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി നിർണയത്തിൽ പാർട്ടി മാനദണ്ഡമുണ്ടെങ്കിൽ അത് എല്ലാപേർക്കും ഒരുപോലെ ബാധകമാക്കണമെന്നും ചിലരെ ഒഴിവാക്കാൻ മാനദണ്ഡം കൊണ്ടുവരരുതെന്നും കെ.വി. തോമസ് ആവശ്യപ്പെട്ടിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...