സ്വര്‍ണമാലയെ ചൊല്ലിയുള്ള തര്‍ക്കo : ഓട്ടോ ഡ്രൈവറെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

വെഞ്ഞാറമൂട്: കാണാതായ സ്വര്‍ണമാലയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഓട്ടോ ഡ്രൈവറെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. വെഞ്ഞാറമൂട് ഓട്ടോസ്റ്റാന്‍ഡിലെ ഡ്രൈവര്‍ ആലന്തറ ഉദിമൂട്ശിവാലയത്തില്‍ ഷിജു (44) ആണ് മരിച്ചത്. വ്യാഴം വൈകീട്ട് 6ന് ആലന്തറ പെട്രോള്‍ പമ്പിനു സമീപത്തായിരുന്നു സംഭവം.

സവാരിക്കിടെ പിന്‍സീറ്റില്‍ ഇരിക്കുകയായിരുന്ന ഈ കേസിലെ പ്രതി കാരേറ്റ് മാമൂട് പിള്ള വീട്ടില്‍ പ്രഭാകരന്‍(72) ഷിജുവിന്റെ കഴുത്തില്‍ കുത്തി പരുക്കേല്‍പിക്കു കയായിരുന്നു. വെഞ്ഞാറമൂട് പോലീസ് സ്ഥലത്തെത്തി ഷിജുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ മരിച്ചു. പ്രഭാകരനെ സംഭവ ദിവസം തന്നെ കസ്റ്റഡിയില്‍ എടുക്കുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.

പോലീസ് പറയുന്നത്:
സംഭവത്തിന് 2 ദിവസം മുന്‍പ് സുഹൃത്തുക്കളായ ഇവര്‍ ഒരുമിച്ച്‌ മദ്യപിച്ച ശേഷം മടങ്ങുമ്പോള്‍ പ്രഭാകരന്‍ ധരിച്ചിരുന്ന സ്വര്‍ണ മാല നഷ്ടപ്പെട്ടിരുന്നു. മാല ഷിജുവിന്റെ കൈവശമുണ്ടെന്ന് ആരോപിച്ച്‌ ഇരുവരും വാക്കു തര്‍ക്കത്തിലായി. ഇതു സംബന്ധിച്ചുള്ള വൈരാഗ്യമാണ് ഷിജുവിനെ സവാരിക്കു വിളിച്ചതും കുത്തിപ്പരുക്കേല്‍പിച്ചതെന്നും പോലീസ് പറയുന്നു. ഷിജു ഹൃദ്രോഗത്തിനു ചികിത്സയിലായിരുന്നു. ഇയാള്‍ മരിച്ച സാഹചര്യത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രഭാകരനെതിരെ കൊലക്കുറ്റം കൂടി ഉള്‍പ്പെടുത്തുമെന്നു പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....