ഗാന്ധിജിയെ അറിയാത്തവര്‍ ഇന്ത്യയെ അറിയുന്നില്ല : ഡോ.എം.സി.ദിലീപ് കുമാര്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: കേരള പ്രദേശ് ഗാന്ധി ദര്‍ശന്‍ വേദി പാലക്കാട് ജില്ല കമ്മിറ്റി പാലക്കാട് ടോപ് ഇന്‍ ടൗണ്‍ ഓഡിറേറാറിയത്തില്‍ നടത്തിയ ഏകദിന ശില്‌പശാല സംസ്ഥാന ചെയര്‍മാന്‍ ഡോ.എം.സി.ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയര്‍മാന്‍ പി.പി. വിജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഭാരതത്തിന്റെ ചരിത്രത്താളുകളില്‍ ഗാന്ധിജി എന്ന മഹാപുരുഷന്റെ കാല്‍പ്പാടുകള്‍ തിരിച്ചറിയാത്തവര്‍ രാഷ്ടത്തിന്റെ പൈതൃകമറിയാത്തവരായി മാറുന്നു എന്ന് ഡോ.എം.സി.ദിലീപ് കുമാര്‍ പറഞ്ഞു.

ഇന്ത്യാ ചരിത്രത്തിന്റെ നല്ല ഒരു ഭാഗം ഗാന്ധിജിയിലൂടെയാണ് ലോകം അറിയുന്നതെന്നും ഏതു പ്രശ്നങ്ങളുടേയും പരിഹാരമാര്‍ഗ്ഗം ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ ഇന്നും നിലനില്‍ക്കുന്നുവെന്നും അത്തരം കാര്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ കഴിയുന്ന ഒരു സംസ്ക്കാരം വളര്‍ത്തിയെടുക്കാന്‍ നമുക്ക് കഴിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഗാന്ധിദര്‍ശന്‍ വേദി പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഏകദിന ശില്‍പശാല ടോപ്പ് ഇന്‍ ടൗണ്‍ ആഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ: അജിതന്‍ മേനോത്ത് മുഖ്യ പ്രഭാഷണം നടത്തി. നാം അറിയേണ്ട ഗാന്ധി, ഗാന്ധിജിയും രാഷ്ട്രീയ നേതൃത്വവും ഗാന്ധിയന്‍ സംഘടനകളുടെ നേതൃത്വം എന്നീ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ നടന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആരോപണങ്ങൾ തെളിയിച്ചാൽ ഒരു കോടി രൂപ ഇനാം നൽകുമെന്ന റിപ്പോർട്ടർ ചാനൽ എംഡിയുടെ പ്രസ്താവനയിൽ...

0
തിരുവനന്തപുരം: മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തെളിയിച്ചാൽ ഒരു കോടി...

വാർത്താ പോസ്റ്റുകളും കാർഡുകളും ഫേസ്ബുക്കിൽ നിന്നും അപ്രത്യക്ഷമായ സംഭവത്തിൽ തങ്ങൾക്ക് വീഴ്ച പറ്റിയതാണെന്ന് വ്യക്തമാക്കി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിയെയും മറ്റ് രാഷ്ട്രീയ നേതാക്കളെയും വിമർശിച്ചുകൊണ്ടുള്ള വാർത്താ പോസ്റ്റുകളും കാർഡുകളും...

എംഡിഎംഎ കേസിലെ പ്രതി മുഹമ്മദ് ഹുസൈനുമൊപ്പമുള്ള മുഖ്യമന്ത്രി വിഡി സതീശന്‍റെ ചിത്രങ്ങൾ പുറത്ത് വന്നതോടെ...

0
കൊച്ചി: കാസർകോട് എംഡിഎംഎ കേസിലെ പ്രതി മുഹമ്മദ് ഹുസൈനുമൊപ്പമുള്ള മുഖ്യമന്ത്രി വിഡി...

വീണ്ടും ആർഎസ്എസ് വേദിയിൽ കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: വീണ്ടും ആർഎസ്എസ് വേദിയിൽ കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ...