അഖിലേന്ത്യാ വ്യാപാര മേളകള്‍ വിവിധ സംസ്ഥാനങ്ങളില്‍ സംഘടിപ്പിക്കണം : മന്ത്രി കെ. എന്‍ ബാലഗോപാല്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ഐ.ഐ.ടി.എഫ് പോലെയുള്ള വ്യാപാര മേളകള്‍ സംസ്ഥാനാടിസ്ഥാനത്തില്‍ സംഘടിപ്പിക്കണമെന്ന് മന്ത്രി കെ.
എന്‍ ബാലഗോപാല്‍. ഈ സാമ്പത്തിക വര്‍ഷം കേരളം ഒരു ലക്ഷം പുതിയ സംരംഭകരെ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ന്യൂ ഡല്‍ഹി പ്രഗതി മൈതാനില്‍ ആരംഭിച്ച നാല്പത്തി ഒന്നാമത് ഇന്ത്യ അന്താരാഷ്ട്ര വ്യാപാര മേളയുടെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉത്പാദനം പോലെ തന്നെ വിപണനവും പ്രധാനമാണ്. നമ്മുടെ ഉത്പന്നങ്ങള്‍ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ വില്‍പന നടത്താനാകണം. വിവിധയിടങ്ങളില്‍ നടക്കുന്ന വ്യാപാര മേളകള്‍ ഇതിന് സഹായകരമാണ്. ഇത്തരം മേളകള്‍ സംരംഭകര്‍ക്ക് വ്യത്യസ്തമായ അനുഭവങ്ങളാണ് പകരുന്നത്. നമ്മുടെ അനുഭവങ്ങള്‍ പങ്കുവെയ്ക്കാനും മറ്റു സംസ്ഥാനങ്ങളുടേത് മനസിലാക്കാനും ഇവ സഹായിക്കുന്നു.

കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി പിയൂഷ്‌ ഗോയല്‍ മേള ഉദ്ഘാടനം ചെയ്തു. കേന്ദ്ര വാണിജ്യ സഹമന്ത്രിമാരായ സോം പ്രകാശ്, അനുപ്രിയ പട്ടേല്‍, ഉത്തര്‍ പ്രദേശ് ചീഫ് സെക്രട്ടറി ദുര്‍ഗ പ്രകാശ് മിശ്ര തുടങ്ങിയവര്‍ സംസാരിച്ചു. നവംബര്‍ 14 മുതല്‍ 27 വരെ നടക്കുന്ന മേളയില്‍ 73000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ്‌ പവലിയനുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. ബീഹാര്‍, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര എന്നിവ പാര്‍ട്നര്‍ സംസ്ഥാനങ്ങളും, കേരളം, ഉത്തര്‍ പ്രദേശ് എന്നിവ ഫോക്കസ് സംസ്ഥാനങ്ങളുമാണ് . അഫ്ഗാനിസ്ഥാന്‍,ബംഗ്ലാദേശ്, ബഹ്‌റൈന്‍, ബെലാറസ്, ഇറാന്‍, നേപ്പാള്‍, തുര്‍ക്കി, യു. എ. ഇ ഉള്‍പ്പെടെ പന്ത്രണ്ട് വിദേശരാജ്യങ്ങളുടെ പങ്കാളിത്തവും മേളയിലുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...