റബര്‍ പ്രതിസന്ധി : രാഷ്ട്രീയ കിസാന്‍ മഹാസംഘ് പ്രക്ഷോഭത്തിലേയ്ക്ക്

For full experience, Download our mobile application:
Get it on Google Play

കോട്ടയം: റബര്‍ മേഖലയിലെ കര്‍ഷകര്‍ നേരിടുന്നവിലത്തകര്‍ച്ചയുള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ പരിഹരിക്കുവാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാനതലത്തില്‍ കര്‍ഷകപ്രക്ഷോഭമാരംഭിക്കുമെന്ന് കോട്ടയത്തുചേര്‍ന്ന സംസ്ഥാന കമ്മറ്റി പ്രഖ്യാപിച്ചു.

രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യാ കണ്‍വീനര്‍ അഡ്വ. വി.സി.സെബാസ്റ്റിയന്‍ സംസ്ഥാന നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ചെയര്‍മാന്‍ അഡ്വ.ബിനോയ് തോമസ് അധ്യക്ഷത വഹിച്ചു. റബര്‍ കര്‍ഷക പ്രക്ഷോഭപരിപാടികളുടെ തുടക്കം കോട്ടയത്ത് ആരംംഭിക്കുവാനും സംസ്ഥാന സമിതി തീരുമാനിച്ചു.

പ്രകൃതിദത്തവും കൃത്രിമവുമായ റബ്ബറിന്റെയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും അനിയന്ത്രിതമായ ഇറക്കുമതി മൂലം റബ്ബര്‍ വില തകര്‍ന്നടിയുകയും കര്‍ഷകര്‍ റബ്ബര്‍ മേഖലയില്‍ നിന്നും പിന്‍വാങ്ങുന്നതിന് നിര്‍ബന്ധിതരാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ റബര്‍ കൃഷിയെ രക്ഷിക്കാന്‍ യാതൊരു നടപടികളും സര്‍ക്കാരുകള്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചും പുതിയ റബ്ബര്‍ ആക്‌ട് വഴി റബ്ബര്‍ ബോര്‍ഡില്‍ കേന്ദ്ര ഗവണ്‍മെന്റ് നോമിനികളെ കുത്തിനിറച്ച്‌ അധികാരങ്ങള്‍ കവര്‍ന്നെടുക്കുക വഴി ബോര്‍ഡിന്റെ പ്രസക്തി ഇല്ലാതാക്കിയ കേന്ദ്രസര്‍ക്കാര്‍ സമീപനത്തിനെതിരെയും രാഷ്ട്രീയ കിസാന്‍ മഹാസംഘ് കേരള ഘടകം റബ്ബര്‍ ഉല്‍പാദക സംഘങ്ങളുടെ ദേശീയ സൊസൈറ്റി എന്‍.എഫ്.ആര്‍.പി.എസ്.മായി സഹകരിച്ച്‌ നവംബര്‍ 25 വെള്ളിയാഴ്ച രാവിലെ 10.30 ന് റബര്‍ ബോര്‍ഡ് ഓഫീസ് മാര്‍ച്ച്‌ നടത്തുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...