തിരുവനന്തപുരത്ത് ഒരു ഓട്ടോറിക്ഷാ ഡ്രൈവര്‍ക്കും രോഗം സ്ഥിരീകരിച്ചു ; സഞ്ചാരപാത കണ്ടുപിടിക്കുന്നത് ശ്രമകരം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനിടെ തിരുവനന്തപുരത്ത് ഒരു ഓട്ടോറിക്ഷാ ഡ്രൈവര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും കുഞ്ഞിനും രോഗമുണ്ട്. മറ്റൊരു മകള്‍ക്കും രോഗലക്ഷണം ഉള്ളതായാണ് സൂചന. എന്നാല്‍ ഇവര്‍ക്ക് എവിടെ നിന്നാണ് രോഗബാധ ഉണ്ടായതെന്ന് വ്യക്തമല്ല. ഇയാള്‍ ജില്ലയില്‍ വ്യാപകമായി യാത്രചെയ്യുകയും നിരവധി പേരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തിട്ടുണ്ട്. ഇയാളുടെ സമ്പര്‍ക്ക പട്ടിക രേഖപ്പെടുത്തുന്നത് ശ്രമകരമായേക്കും. ഇതോടെ വലിയ ആശങ്കയാണ് ഉണ്ടായിരിക്കുന്നത്.

ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പുതിയ ഡിസിപിയെ നിയമിച്ചു. ഡോക്ടര്‍ കൂടിയായ ഐപിഎസ് ഓഫീസര്‍ ദിവ്യ ഗോപിനാഥിനെയാണ് ഡിസിപിയായി നിയമിച്ചത്. കൊവിഡ് രോഗബാധയുടെ പ്രതിരോധ ചുമതലയും ഡിസിപിക്ക് നല്‍കി. നിലവിലെ ഡിസിപി കറുപ്പസ്വാമിയെ ഇടുക്കി എസ്പിയായി നിയമിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...