ഡീസല്‍ ഓട്ടോറിക്ഷകളുടെ ആയുസ് 22 വര്‍ഷമാക്കി സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

ഡീസല്‍ ഓട്ടോറിക്ഷകളുടെ കാലാവധി 22 വര്‍ഷമാക്കി സര്‍ക്കാര്‍ ഉത്തരവിറങ്ങി. 15 വര്‍ഷം പഴക്കമുള്ള ഓട്ടോറിക്ഷകള്‍ ഹരിത ഇന്ധനത്തിലേക്കാക്കണമെന്ന ഉത്തരവ് പരിഷ്‌കരിച്ചാണ് ഉത്തരവിറങ്ങിയത്. അരലക്ഷത്തോളം ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. കാലാവധി നീട്ടുമെന്ന് ഒക്ടോബറില്‍ തീരുമാനമുണ്ടായിരുന്നെങ്കിലും ഇതുവരെ ഉത്തരവിറങ്ങിയിരുന്നില്ല. ഇതുമൂലം കാലാവധി കഴിഞ്ഞ ഓട്ടോറിക്ഷകള്‍ നിരത്തിലിറക്കാനാകാതെ ഡ്രൈവര്‍മാര്‍ ആശയക്കുഴപ്പത്തിലായിരുന്നു. ഹരിത ഇന്ധനത്തിലേക്ക് മാറ്റുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ സംസ്ഥാനത്ത് കുറവാണെന്ന് വിലയിരുത്തി കാലാവധി നീട്ടുമെന്ന് ഗതാഗത മന്ത്രിയായിരുന്ന ആന്റണി രാജു പറഞ്ഞിരുന്നു.

ഉത്തരവിന്റെ കരട് ഡിസംബര്‍ 16-നാണ് പുറത്തിറങ്ങിയിരുന്നത്. തുടര്‍ന്നുള്ള ഒരുമാസം ഇതില്‍ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും രേഖപ്പെടുത്താനുള്ള സമയമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. ഇതുമൂലം ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കാനാകാതെ ആര്‍.ടി.ഓഫീസുകളില്‍ കയറിയിറങ്ങുന്ന സ്ഥിതിയുമായിരുന്നു. കാലാവധി തീരാറായ ഡീസല്‍ ഓട്ടോറിക്ഷകള്‍ക്ക് ഇനി ഏഴുവര്‍ഷംകൂടി ലഭിക്കും. കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് (സി.എന്‍.ജി.), ലിക്യുഫൈഡ് പെട്രോളിയം ഗ്യാസ് (എല്‍.പി.ജി.), ലിക്യുഫൈഡ് നാച്ചുറല്‍ ഗ്യാസ് (എല്‍.എന്‍.ജി.), വൈദ്യുതി എന്നീ ഇന്ധനങ്ങളിലേക്ക് മാറ്റാനായിരുന്നു നിര്‍ദേശമുണ്ടായിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വർണാഭരണ നിർമാണശാലയിൽ നിന്ന് സ്വർണം തട്ടിയ പ്രതി പിടിയിൽ

0
കോഴിക്കോട്: സ്വർണാഭരണ നിർമാണശാലയിൽ നിന്ന് സ്വർണം തട്ടിയ പ്രതി പിടിയിൽ. പശ്ചിമ ബംഗാൾ...

ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ സംഭവം അന്വേഷിക്കാൻ ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി. അനുപമയെ നിയോഗിച്ച്...

0
മലപ്പുറം: മലപ്പുറത്ത് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ...

സെയ്‌ഷെൽസ് മന്ത്രിതല സംഘം സി.എം.എഫ്.ആർ.ഐ സന്ദര്‍ശിച്ചു : സമുദ്രമത്സ്യ മേഖലയിൽ പരസ്പര സഹകരണം ലക്ഷ്യം

0
കൊച്ചി : സമുദ്രമത്സ്യ ഗവേഷണം, സുസ്ഥിര മത്സ്യബന്ധനം, സമുദ്രകൃഷി (മാരികൾച്ചർ) തുടങ്ങിയ...

താമരശ്ശേരി ഫ്രഷ് കട്ട് മാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടും ; 2027 മാര്‍ച്ചോടെ പ്രവര്‍ത്തനം...

0
താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് ഓർഗാനിക് പ്രോഡക്ട്സ് മാലിന്യ സംസ്കരണ പ്ലാന്‍റ് 2027 മാര്‍ച്ച് 31നകം അടച്ചുപൂട്ടും. ദുർഗന്ധവും പുഴമലിനീകരണവും ചൂണ്ടിക്കാട്ടി പ്രദേശവാസികൾ നടത്തിയ ദീർഘകാല പ്രതിഷേധത്തിനൊടുവിലാണ് തീരുമാനം.