തിരുവനന്തപുരം ; തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഓട്ടോമേറ്റഡ് പാര്‍ക്കിംഗ് സംവിധാനം ആരംഭിച്ചു. ഇതോടെ യാത്രക്കാര്‍ക്ക് തടസമില്ലാത്ത രീതിയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സാധിക്കും. പുതിയ സംവിധാനം പ്രാബല്യത്തില്‍ വന്നതോടെ വിമാനത്താവളത്തിലേക്കെത്തുന്ന യാത്രക്കാരുടെ വാഹനങ്ങളുടെ സുരക്ഷയും വര്‍ധിക്കും. ‘സെല്‍ഫ് ടിക്കറ്റ് ഡിസ്പെന്‍സറുകള്‍’ ഉപയോഗിച്ച് പാര്‍ക്കിങിന് വേണ്ടിയുള്ള ടിക്കറ്റുകളെടുക്കാം. ഈ ടിക്കറ്റ് എക്സിറ്റ് ടോള്‍ ബൂത്തില്‍ സ്കാന്‍ ചെയ്യണം. ഡിജിറ്റലായോ പണമായോ നിശ്ചിത പാര്‍ക്കിങ് ഫീസ് അടയ്ക്കാവുന്നതാണ്.
വിമാനത്താവളത്തിന്റെ അറൈവല്‍ ഏരിയയ്ക്ക് മുന്നിലാണ് പാര്‍ക്കിങ് പ്രീ പേയ്മെന്റ് കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നത്. ഡിജിറ്റല്‍ പേയ്മെന്റ് ഓപ്ഷനുകളും ലഭ്യമാണ്. വാഹനവുമായി എത്തുന്നവര്‍ക്ക് ഇവിടെ പണമടച്ച് ടിക്കറ്റ് സ്കാന്‍ ചെയ്ത് പുറത്തേക്ക് പോകാം. വിമാനത്താവളത്തില്‍ പ്രവേശിക്കുന്നതിനും പുറത്തുകടക്കുന്നതിനും യാത്രക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും കൂടുതല്‍ സൗകര്യമാകുന്ന ഫാസ്ടാഗ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും ഉടന്‍ നടപ്പില്‍ വരും. ഇതിന്റെ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033