കോന്നി : ജില്ലയിലെ കാലാവസ്ഥ വ്യതിയാനങ്ങൾ നേരിട്ട് മനസിലാക്കുന്നതിനായി തിരുവനന്തപുരം കാലാവസ്ഥ നിരീക്ഷണ വകുപ്പ് പത്തനംതിട്ട ജില്ലയിൽ സ്ഥാപിച്ചിരിക്കുന്ന ഏക ആട്ടോമാറ്റിക് വെതർ സ്റ്റേഷൻ വള്ളിക്കോട് വില്ലേജ് ഓഫീസിൽ എത്തിയാൽ കാണുവാൻ സാധിക്കും. സൗരോർജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന യന്ത്രത്തിൽ മഴയുടെ അളവ് വിവരങ്ങൾ നേരിട്ട് കാലാവസ്ഥ നിരീക്ഷണ വകുപ്പ് ഓഫീസിൽ അറിയുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
മഴയുടെ അളവ് കൂടാതെ താപനില, അന്തരീക്ഷത്തിലെ ജലാംശ കണക്കുകൾ, കാറ്റിന്റെ വേഗത, അന്തരീക്ഷ മർദം തുടങ്ങിയ വിവരങ്ങളും അറിയുവാൻ കഴിയും. പ്രകൃതിക്ഷോഭങ്ങളും മറ്റും കാലാവസ്ഥ വ്യതിയാനത്തിലൂടെ മനസിലാക്കാൻ ആട്ടോമാറ്റിക് വെതർ സ്റ്റേഷൻ വളരെ അധികം സഹായകരമാണ്.