ഇട്ടിയപ്പാറ കോളേജ് റോഡിലെ ഓട്ടോറിക്ഷാ സ്റ്റാൻഡ് നിറയെ കുഴികൾ

For full experience, Download our mobile application:
Get it on Google Play

റാന്നി : ഇട്ടിയപ്പാറ കോളേജ് റോഡിലെ ഓട്ടോറിക്ഷാ സ്റ്റാൻഡ് നിറയെ കുഴികൾ. കുഴികൾ നികത്തണമെന്ന ആവശ്യം പഞ്ചായത്ത് പരിഗണിക്കുന്നില്ലെന്ന് പരാതി. കോളേജ് റോഡരികിലും പഴവങ്ങാടി പഞ്ചായത്തുവക സ്ഥലത്തുമാണ് സ്റ്റാൻഡിലെ ഓട്ടോറിക്ഷകൾ കിടക്കുന്നത്. ഇതിൽ പഞ്ചായത്തിന്റെ സ്ഥലത്താണ് കുഴികൾ. മഴ സമയത്ത് ഇവിടേക്ക് കടക്കാനാകാത്തവിധം കുഴികൾ നിറയെ ചെളിവെള്ളം കെട്ടിക്കിടക്കുന്നു. ഓട്ടോറിക്ഷകൾ കയറിയിറങ്ങുന്നതോടെ നടന്നുകയറാൻ പറ്റാത്തവിധം ഇവിടെയാകെ ചെളിയാകുന്നു. യാത്രക്കാരെ വാഹനം റോഡിലേക്കിറക്കി കയറ്റേണ്ട സ്ഥിതിയാണ്. റോഡിന്റെ ഈ ഭാഗത്ത് വീതി കുറവാണ്. അതിനാൽ ഓട്ടോറിക്ഷ റോഡിലേക്ക് ഇറക്കി യാത്രക്കാരെ കയറ്റുന്നതിനും ബുദ്ധിമുട്ടുണ്ട്. കുഴികൾ നികത്തണമെന്ന് ആവശ്യപ്പെട്ട് പഴവങ്ങാടി പഞ്ചായത്തധികൃതർക്ക് നിവേദനം നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്ന് ഓട്ടോറിക്ഷാ ഡ്രൈവർമാർ പറയുന്നു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തമിഴ്നാട് പത്രങ്ങളിൽ ‘ജനനായകന്’ മുഴുപ്പേജ് പരസ്യം ; മാനദണ്ഡങ്ങൾക്ക് വിരുദ്ധമെന്ന് വിമർശനം

0
ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് നായകനായി അഭിനയിച്ച ‘ജനനായകൻ’...

തൃശൂർ തളിക്കുളത്ത് കടലിൽ കുളിക്കാനിറങ്ങിയ കോയമ്പത്തൂർ സ്വദേശി മുങ്ങിമരിച്ചു

0
തൃശൂര്‍: തളിക്കുളം സ്‌നേഹതീരം പാര്‍ക്കിനു വടക്ക് കടലില്‍ കുളിക്കാനിറങ്ങിയ തമിഴ്‌നാട് സ്വദേശിയായ...

കൊല്ലത്ത് വിവാഹ സൽക്കാരത്തിനിടയിൽ ഐസ്ക്രീമിനെച്ചൊല്ലി കൂട്ടത്തല്ല് ; വധു കുഴഞ്ഞു വീണു

0
കൊല്ലം : വിവാഹ ശേഷമുള്ള സൽക്കാരച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവർക്ക് ഐസ്ക്രീം നൽകാത്തതിന്റെ...

ശബരിമല സ്വർണക്കൊള്ളക്കേസ് ; എസ്ഐടി അന്വേഷണം സ്തംഭിച്ചെന്ന് മന്ത്രി കെ. മുരളീധരൻ

0
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസ് എസ്ഐടി അന്വേഷണം സ്തംഭിച്ചുവെന്ന് മന്ത്രി കെ. മുരളീധരൻ....