പേരൂര്‍ക്കട വഴയില തുരുത്തുംമൂലയില്‍ അച്ഛന്‍ ഓടിച്ച ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ട് വയസ്സുകാരന്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പേരൂര്‍ക്കട വഴയില തുരുത്തുംമൂലയില്‍ അച്ഛന്‍ ഓടിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് വയസ്സുകാരന്‍ മരിച്ചു. കാട്ടാക്കട കോട്ടൂര്‍ മുണ്ടണിനട മുംതാസ് മന്‍സിലില്‍ മുജീബ് റഹീന ദമ്പതികളുടെ മകന്‍ മുഹമ്മദ് അമാനാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ പേരൂര്‍ക്കട വഴയിലയിലായിരുന്നു അപകടം. കുടുംബസമേതം ഭാര്യ റഹീന, മുജീബിന്‍റെ അമ്മ എന്നിവരുമായി മുജീബ് ഓട്ടോറിക്ഷയില്‍ പട്ടത്തെ ബന്ധുവീട്ടില്‍ പോയി മടങ്ങുമ്പോഴാണ് അപകടം. ഓട്ടോയുടെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ മുഹമ്മദ് അമാനെ പേരൂര്‍ക്കട ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒന്നിച്ചുതാമസിച്ചിരുന്ന യുവതിയേയും ആൺസുഹൃത്തിനെയും ശാസ്താംകോട്ട തടാകത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

0
ശാസ്താംകോട്ട : ആറുമാസമായി ഒന്നിച്ചുതാമസിച്ചുവന്നിരുന്ന യുവതിയേയും ആൺസുഹൃത്തിനെയും ശാസ്താംകോട്ട തടാകത്തിൽ മരിച്ചനിലയിൽ...

അധ്യാപികമാർ പ്രതിയായ വടകര എംഡിഎംഎ കേസ് ; അഞ്ചാം പ്രതി ജിജിൻ കുര്യാക്കോസിനെ കസ്റ്റഡിയിൽ...

0
കോഴിക്കോട്: അധ്യാപികമാർ പ്രതിയായ വടകര എംഡിഎംഎ കേസിൽ അഞ്ചാം പ്രതി...

പാലിയേക്കര ടോൾ വിഷയത്തിൽ പ്രതികരണവുമായി ഒ ജെ ജനീഷ്

0
തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ ഗതാഗതക്കുരുക്കിനെ തുടർന്ന് കേന്ദ്രമന്ത്രി സുരേഷ്...

കയ്പമംഗലം വാഹനാപകടം : അന്വേഷണം പ്രത്യേക സംഘത്തിന് ; തമിഴ്നാട്ടിലടക്കം അന്വേഷണം നടത്തും

0
തൃശൂർ : എട്ട് വിദ്യാർഥികളുടെ മരണത്തിന് ഇടയാക്കിയ കയ്പമംഗലം വാഹനാപകടം അന്വേഷിക്കാൻ...