ഉത്തരാഖണ്ഡില്‍ ഹിമപാതം ; 28 പേര്‍ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ടുകൾ

For full experience, Download our mobile application:
Get it on Google Play

ഡെറാഢൂണ്‍ :  ഉത്തരാഖണ്ഡിലെ ദ്രൗപതി ദണ്ഡ കൊടുമുടിയില്‍ ഹിമപാതം. 28 പേര്‍ പര്‍വതത്തില്‍ കുടുങ്ങി. എട്ട് പേരെ ഇതുവരെ രക്ഷപ്പെടുത്തി. ഏതാനും പേര്‍ മരണപ്പെട്ടതായും സൂചനകളുണ്ട്.  ഇതുസംബന്ധിച്ച് ഔദ്യോഗിക വിവരം പുറത്തുവന്നിട്ടില്ല. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. തിങ്കളാഴ്ച രാവിലെ 9 മണിയോടെയാണ് അപകടം ഉണ്ടായത്. നെഹ്‌റു മൗണ്ടനീയറിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പരിശീലക സംഘമാണ് കുടുങ്ങിയത്. ഇവര്‍ക്കായി തിരച്ചില്‍ നടക്കുകയാണെന്ന് ഉത്തര്‍കാശി ജില്ലാ ദുരന്തനിവാരണ വിഭാഗം അറിയിച്ചു.

എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ്, സേന, ഐടിബിപി അംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ട്വിറ്ററിലൂടെ വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാവാന്‍ വ്യോമസേനയ്ക്കും നിര്‍ദേശം നല്‍കിയതായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും ട്വീറ്റ് ചെയ്തിട്ടുണ്ട്. ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന്‍റെ വേദനയില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...