ആര്‍ത്തവ ശുചിത്വ ക്യാമ്പയിനു തുടക്കമായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  അന്തര്‍ദേശീയ ആര്‍ത്തവ ശുചിത്വ ദിനത്തോടനുബന്ധിച്ച് കുടുംബശ്രീ ജില്ലാമിഷനും നാഷണല്‍ ഇന്റഗ്രേറ്റഡ് ഫോറം ഓഫ് ആര്‍ട്ടിസ്റ്റ് ആന്‍ഡ് ആക്ടിവിസ്റ്റുമായി സഹകരിച്ച്  ആദിവാസി മേഖലയിലെ സ്ത്രീകള്‍ക്കും കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കും ആര്‍ത്തവകാല ശുചിത്വം എന്ന വിഷയത്തില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന അവബോധ ക്യാമ്പയിനു തുടക്കം കുറിച്ചു. തുടര്‍ച്ചയായ ബോധവല്‍ക്കരണത്തിലൂടെ വനമേഖലയിലെ സ്ത്രീകളില്‍ ആര്‍ത്തവ കാലത്തെ ശുചിത്വം പാലിക്കപ്പെടുന്നതിനും ഇതുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുന്നതിനുമാണ് ക്യാമ്പയിനിലൂടെ  ലക്ഷ്യമിടുന്നത്.

റാന്നി പെരുനാട്  ഗ്രാമപഞ്ചായത്തിലെ  ളാഹ  മഞ്ഞത്തോട്  ഊരില്‍ നടന്ന ചടങ്ങില്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി ദേവന്‍ കെ. മേനോന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. റാന്നി താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ഷാനി ഹമീദ് ആര്‍ത്തവ ശുചിത്വത്തെക്കുറിച്ചുള്ള ക്ലാസ് നയിച്ചു. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ ടി.കെ. ഷാജഹാന്‍, നിഫാ സംസ്ഥാന പ്രസിഡന്റ് ഷിജിന്‍ വര്‍ഗീസ്, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ എസ്.ബി. ബീന, ഫോറസ്റ്റ്  ഓഫീസര്‍ അനില്‍ കുമാര്‍, ശശികല വേണു, വിഘ്നേഷ് ബാലചന്ദ്രന്‍, അക്ഷജ സജി, കുഞ്ഞുമോള്‍, ചന്ദന, ശരത്, പി.എസ്. ഉത്തമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ക്ഷേത്ര ദർശനം കഴിഞ്ഞ് കാവേരി നദിക്കരയിലെത്തിയ ഒരു കുടുംബത്തിലെ നാലുപേർ ഉൾപ്പെടെ അഞ്ചുപേർ മുങ്ങിമരിച്ചു

0
ബംഗളൂരു : കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ മുത്തത്തിയിൽ...

പരിസ്ഥിതി ലോലം : ആശങ്ക പരിഹരിക്കാൻ അടിയന്തര നടപടി

0
തിരുവനന്തപുരം : പരിസ്ഥിതി ലോല പ്രദേശങ്ങളുമായി (ESA) ബന്ധപ്പെട്ട ആശങ്ക പരിഹരിക്കുന്നതിന്...

ഗവർണറെ സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ

0
തിരുവനന്തപുരം: ​ഗവർണറെ സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ. വിസി നിയമനത്തിലും ഉദ്യോ​ഗസ്ഥരുടെ...

ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍...

0
ഡൽഹി: ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍ കേന്ദ്ര ഉപരിതല...