Friday, March 29, 2024 1:41 am

അവതാർ 2 കേരളത്തിൽ റിലീസ് ചെയ്യില്ല : വിലക്കുമായി തിയേറ്ററുടമകൾ

For full experience, Download our mobile application:
Get it on Google Play

കൊച്ചി:പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഹോളിവുഡ് ബ്രഹ്മാണ്ഡ ചിത്രം അവതാർ 2-ന്റെ കേരളത്തിലെ റിലീസ് പ്രതിസന്ധിയിൽ. സിനിമയുടെ റിലീസുമായി സഹകരിക്കില്ലെന്ന് തിയേറ്ററുടമകൾ അറിയിച്ചു. തിയേറ്റർ കളക്ഷന്റെ 60 ശതമാനം ചിത്രത്തിന്റെ അണിയറപ്രവർത്തകർ ചോദിക്കുന്നുവെന്നതാണ് തിയേറ്ററുടമകൾ ചൂണ്ടിക്കാട്ടുന്ന കാരണം. തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക്കാണ് അവതാർ 2-ന്റെ റിലീസുമായി സഹകരിക്കേണ്ടെന്ന് നിലപാടെടുത്തത്. 50-55 ശതമാനമാണ് സാധാരണ​ഗതിയിൽ അന്യഭാഷാ ചിത്രങ്ങൾക്ക് നൽകുന്നതെന്ന് ഫിയോക് അറിയിച്ചു. റിലീസുമായി ബന്ധപ്പെട്ട് മുൻകൂട്ടി അറിയിക്കാതെ തിയേറ്ററുകൾക്ക് നേരിട്ട് എ​ഗ്രിമെന്റ് അയയ്ക്കുകയായിരുന്നുവെന്നും ഉടമകൾ അറിയിച്ചു.

Lok Sabha Elections 2024 - Kerala

ഫിയോക്കിന്റെ കീഴിൽ വരുന്ന 400 തിയേറ്ററുകളിലും ചിത്രം റിലീസ് ചെയ്യില്ല. തമിഴ്നാട് ഒഴികെയുള്ള സംസ്ഥാനങ്ങളിൽ വരുമാനത്തിന്റെ 50 ശതമാനമാണ് അവതാർ 2 ന് ലഭിക്കുക. ജയിംസ് കാമറൂൺ സംവിധാനം ചെയ്യുന്ന അവതാർ; ദ വേ ഓഫ് വാട്ടർ ഇന്ത്യയിൽ ആറ് ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. ഇംഗ്ലീഷിന് പുറമേ ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലാണ് ചിത്രം മൊഴിമാറ്റിയെത്തുന്നത്.അവതാർ: ദ് വേ ഓഫ് വാട്ടർ’ ഡിസംബർ 16ന് തിയറ്ററുകളിലെത്തും. അവതാർ 2’ (അവതാർ: ദ് വേ ഓഫ് വാട്ടർ)ന്റെ അവസാന ട്രെയിലർ എത്തി. 2009ൽ റിലീസ് ചെയ്ത് ബോക്സ് ഓഫിസ് ഹിറ്റ് ചിത്രം അവതാറിന്റെ തുടർച്ചയാണ് അവതാർ 2.

സാം വർതിങ്ടൺ, സോ സൽദാന, സ്റ്റീഫൻ ലാങ്, മാട്ട് ജെറാൾഡ്, ക്ലിഫ് കർടിസ്, കേറ്റ് വിൻസ്‌ലെറ്റ് എന്നിവരാണ് പ്രധാന അഭിനേതാക്കൾമനുഷ്യരും വിദൂരഗ്രഹമായ പണ്ടോരയിലെ, പത്തടി ഉയരത്തിൽ, മനുഷ്യസാദൃശ്യമുള്ള ആദിമവർഗ്ഗമായ നവി വംശക്കാരും തമ്മിലുള്ള പോരാട്ടത്തിന്റെ കഥ പറഞ്ഞ അവതാര്‍ 2009ലാണ് ആദ്യമായി വെള്ളിത്തിരയിലെത്തിയത്. ഇതിന്റെ തുടർച്ചയാണ് അവതാർ 2. സാം വർതിങ്ടൺ, സോ സൽദാന, സ്റ്റീഫൻ ലാങ്, മാട്ട് ജെറാൾഡ്, ക്ലിഫ് കർടിസ്, കേറ്റ് വിൻസ്‌ലെറ്റ് എന്നിവരാണ് പ്രധാന അഭിനേതാക്കൾ. അവതാറിന്റെ ആദ്യഭാഗം കാടുകളെക്കുറിച്ചും വനനശീകരണത്തിനെ തിരെയും ആയിരുന്നെങ്കിൽ പുതിയ ചിത്രം കടലിനുള്ള ഒരു പ്രണയലേഖനമാണ്.

2012 ലാണ് കാമറൂൺ അവതാറിന്റെ രണ്ടാം ഭാഗം പ്ലാൻ ചെയ്തു തുടങ്ങിയത്. 2013 ൽ തിരക്കഥയെഴുതാൻ ഒരു ടീമിനെ ബന്ധപ്പെടുകയും അവർ, പാൻഡോറയുടെ വൈവിധ്യമാർന്ന ഭൂമിശാസ്ത്രത്തിലുടനീളം വ്യാപിക്കുന്ന നാല് കഥകളുടെ രൂപരേഖ തയാറാക്കുകയും ചെയ്തു. അവതാർ 1ന്റെ കഥ 2154 ലായിരുന്നു നടന്നതെങ്കിൽ അതു കഴിഞ്ഞ് ഏകദേശം 14 വർഷങ്ങൾക്കു ശേഷം സൈനികൻ ജെയ്ക് സള്ളിയും നെയ്ത്രിയും അവരുടെ കുട്ടികളും അടങ്ങുന്ന കുടുംബത്തെ കേന്ദ്രീകരിച്ചാണു അവതാർ 2.

സാം വർതിങ്ടൺ എന്ന ഓസ്‌ട്രേലിയൻ നടനാണ് കഥാനായകനായ ജെയ്ക് സള്ളിയെ അവതരിപ്പിയ്ക്കുന്നത്. നായിക നെയിത്രിയായി സൊ ഈ സൽടാനയും എത്തുന്നു.പെർഫോമൻസ്-ക്യാപ്‌ച്വർ ചിത്രീകരണത്തിന്റെ ഭൂരിഭാഗവും നടന്നത് പ്രത്യേകം നിർമിച്ച ഒമ്പതു ലക്ഷം ഗാലൻ വെള്ളം ഉൾക്കൊള്ളുന്ന ടാങ്കിലാണ്. കടലിലെ ചുഴികളും തിരമാലകളും സൃഷ്ടിച്ചതും ഈ ടാങ്കിലാണ്. സങ്കീർണമായ പെർഫോമൻസ്-ക്യാപ്ച്വർ സീനുകൾക്കായി, വെള്ളത്തിനടിയിലും നൃത്തം ചെയ്യാനും ജിംനാസ്റ്റിക്സ് നടത്താനും വൈദഗ്ധ്യമുള്ളവരെ കാമറൂൺ കൊണ്ടുവന്നു.അഭിനേതാക്കളിൽ പലരും സ്കൂബ-സർട്ടിഫിക്കേഷൻ നേടി, ഹവായിയിലെ മാന്റാ തിരണ്ടികൾക്കൊപ്പം ഡൈവ് ചെയ്യാനുള്ള ഒരു ഫീൽഡ് ട്രിപ്പും നടത്തി.

എന്നാൽ ശ്വാസം വിടുമ്പോഴുള്ള കുമിളകളും സ്‌കൂബ ഡൈവിങ്ങിലെ ബുദ്ധിമുട്ടും ക്യാപ്‌ച്വർ പ്രക്രിയയെ തടസ്സപ്പെടുത്തുമായിരുന്നു. അതിനാൽ ഓരോ നടനും പ്രഫഷനൽ മുങ്ങൽ വിദഗ്ധരുമായി ചേർന്നു പരിശീലനം നടത്തി മിനിറ്റുകളോളം ശ്വാസം പിടിച്ചു കിടക്കാനുള്ള കഴിവ് സമ്പാദിച്ചു. 1832 കോടിയോളം മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ചിത്രം ത്രീഡിയിലായിരിക്കും റിലീസിനെത്തുക. 20th സെഞ്ചുറി സ്റ്റുഡിയോസും ലൈറ്റ് സ്‌റ്റോം എന്റര്‍ടെയ്‌മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന 2.85 കിലോഗ്രാം കഞ്ചാവ് പിടികൂടി

0
ഇടുക്കി: ഇടുക്കിയിൽ സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന 2.85 കിലോഗ്രാം കഞ്ചാവ് പിടികൂടി....

ലോക്‌സഭാ ഇലക്ഷൻ : ഡിജിറ്റൽ പ്രചാരണത്തിലും മുന്നിൽ ബിജെപി

0
ദില്ലി : ലോക്‌സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ സ്ഥാനാർഥികളെ പ്രഖ്യാപിച്ച...

വില്‍പ്പന നടത്താനായി സൂക്ഷിച്ച കളര്‍ചേര്‍ത്ത മദ്യവുമായി യുവാവ് പിടിയിൽ

0
സുല്‍ത്താന്‍ബത്തേരി: വില്‍പ്പന നടത്താനായി സൂക്ഷിച്ച കളര്‍ചേര്‍ത്ത മദ്യവുമായി യുവാവിനെ എക്‌സൈസ് അറസ്റ്റ്...

ടിപ്പർ ലോറിയും ഗുഡ്സ് വാനും കൂട്ടിയിടിച്ചു ; രണ്ട് പേർക്ക് ഗുരുതര പരിക്ക്

0
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ ടിപ്പറും ഗുഡ്സ് വാനും കൂട്ടിയിടിച്ച് രണ്ടുപേർക്ക് ഗുരുതര പരിക്ക്....