സിപിഎമ്മില്‍ ജലീലീന്റെ ചുവടിളകുന്നു പ്രതികരിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് എ.വിജയരാഘവന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ലീഗിനെ  താറടിച്ച് ചെങ്കൊടിക്കു പിന്നില്‍ നിലയുറപ്പിച്ച ജലീലിന്റെ ചുവടിളകുന്നു. പാര്‍ട്ടി വിരുദ്ധ നിലപാടുകള്‍ വേണ്ട എന്ന് നേതൃത്വം. കെ.ടി ജലീലിന്റെ എന്‍ഫോഴ്‌സ്‌മെന്റിന് അനുകൂലമായ പ്രസ്താവനയില്‍ സി.പി.എമ്മിന് അതൃപ്തി. സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ ജലീലിനെ അതൃപ്തി അറിയിച്ചു. പ്രതികരിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം. സഹകരണബാങ്കിലെ ഇ.ഡി അന്വേഷണം പാര്‍ട്ടി നിലപാടിനെതിരാണ്.

കുഞ്ഞാലിക്കുട്ടിയെ മാത്രം ലക്ഷ്യം വയ്ക്കുന്നതും ശരിയല്ലെന്നു സി.പി.എം നിലപാടെടുത്തു. ജലീലിന്റെ ആരോപണങ്ങളെ മുഖ്യമന്ത്രി ഇന്നലെ തള്ളിയിരുന്നു. എന്നാല്‍, കുഞ്ഞാലിക്കുട്ടിക്കെതിരായ പോരാട്ടത്തില്‍ ഉറച്ചുതന്നെയെന്ന് ജലീല്‍ ഇന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.

എ.ആര്‍ ബാങ്കില്‍ ക്രമക്കേട് നടന്നോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് സഹകരണമന്ത്രി. അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിനു ലഭിച്ചിട്ടില്ലെന്ന് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. സഹകരണമേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇവിടെ സംവിധാനമുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അതിനിടെ, കേരളത്തിലെ സഹ.ബാങ്ക് വിവാദത്തില്‍ കേന്ദ്ര ധന, സഹകരണ മന്ത്രാലയങ്ങള്‍ക്ക് പരാതി നല്‍കുമെന്ന് ബി.ജെ.പി അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

അത്തിക്കയത്ത് യുവാവിനെ മദ്യക്കുപ്പി പൊട്ടിച്ച് ആക്രമിച്ച സഹോദരങ്ങൾ അറസ്റ്റില്‍

0
പെരുനാട്: അത്തിക്കയത്ത് ഓണാഘോഷ പരിപാടിക്കിടെ മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുകയും യുവാവിനെ ബ്രാണ്ടിക്കുപ്പി...