നാളെ അവതരിപ്പിക്കുന്നത് കേരള നിയമസഭയുടെ ചരിത്രത്തിലെ പതിനാറാമത്തെ അവിശ്വാസ പ്രമേയം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കേരള നിയമസഭയുടെ ചരിത്രത്തിലെ പതിനാറാമത്തെ അവിശ്വാസ പ്രമേയമാണ് നാളെ വി ഡി സതീശന്‍ അവതരിപ്പിക്കുന്നത്. ഇതില്‍ ഒരു പ്രമേയം മാത്രമാണ് വിജയിച്ചിട്ടുള്ളത്. 2005 ല്‍ കോടിയേരി ബാലകൃഷ്ണനാണ് അവസാനമായി അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്.

1961ല്‍ സി.ജി. ജനാര്‍ദ്ദനനാണ് കേരള നിയമസഭയുടെ ചരിത്രത്തില്‍ ആദ്യത്തെ അവിശ്വാസ പ്രമേയത്തിനു നോട്ടീസ് നല്‍കിയത്. 62 ലും 63 ലും ആര്‍ ശങ്കറിനെതിരെ വന്ന പ്രമേയങ്ങള്‍ വന്നെങ്കിലും പരാജയപ്പെട്ടു. എന്നാല്‍ 64 ല്‍ പി കെ കുഞ്ഞ് അവതരിപ്പിച്ച പ്രമേയത്തില്‍ 73 വോട്ട് അനുകൂലമായും 50 വോട്ടുകള്‍ എതിര്‍ത്തും ലഭിച്ചു. ഇതോടെ പ്രമേയം പാസായി ആര്‍ ശങ്കര്‍ മന്ത്രിസഭ വീണു.. 1971 ഏപ്രിലില്‍ സിബിസി വാര്യരും നവംബറില്‍ ജോണ്‍ മാഞ്ഞൂരാനും അച്ചുതമേനോനെതിരെ കൊണ്ടു വന്ന പ്രമേയങ്ങള്‍ പരാജയപ്പെട്ടു.

1972ല്‍ ഇ.ബാലാനന്ദന്റെ  പ്രമേയവും പരാജയപ്പെട്ടു. ഏറ്റവും അധികം അവിശ്വാസ പ്രമേയങ്ങളെ നേരിട്ടതും അതിജീവിച്ചതും കെ. കരുണാകരനാണ്. 1982ല്‍ എ.സി.ഷണ്‍മുഖദാസാണ് കരുണാകരന്‍ സര്‍ക്കാരിനെതിരെ അവിശ്വാസം കൊണ്ടുവന്നത്. 70 പേര്‍ എതിര്‍ത്തും അത്രയും പേര്‍തന്നെ അനുകൂലിച്ചും വോട്ട് ചെയ്തു. ഒടുവില്‍ സ്പീക്കര്‍ എ.സി. ജോസിന്റെ ചരിത്ര പ്രസിദ്ധമായ കാസ്റ്റിംഗ് വോട്ടോടെ കരുണാകരന്‍ ഭരണം നിലനിര്‍ത്തി.

1983ല്‍ ബേബിജോണും 1985ല്‍ എം.വി.രാഘവനും 1986 ല്‍ ഇ.കെ.നായനാരും 1995 ല്‍ വി എസും കരുണാകരന്‍ സര്‍ക്കാരിനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയങ്ങളും പരാജയപ്പെട്ടു. 1987ല്‍ വി.എം.സുധീരനും 1989 ല്‍ കെ.ശങ്കരനാരായണനുമാണ് ഇ.കെ.നായനാര്‍ മന്ത്രിസഭയ്ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. രണ്ടും പരാജയപ്പെട്ടു. 2005 ല്‍ ഉമ്മന്‍ ചാണ്ടിക്കെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവന്നത് കോടിയേരി ബാലകൃഷ്ണനാണ്. 19 മന്ത്രിമാരില്‍ 15 പേര്‍ക്കെതിരെ അവിശ്വാസം രേഖപ്പെടുത്തി കൊണ്ട് വന്ന പ്രമേയം പരാജയപ്പെട്ടു. പിണറായി സര്‍ക്കാരിനെതിരേ വി.ഡി. സതീശന്‍ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയിരിക്കുന്നത് രാജ്യദ്രോഹ കുറ്റം ആരോപിക്കപ്പെടുന്ന സ്വര്‍ണക്കടത്ത് കേസിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...