Monday, December 2, 2024 10:12 pm

പാലുൽപന്നങ്ങൾ ഒഴിവാക്കുന്നവരാണോ? കാത്സ്യം ലഭിക്കാന്‍ കഴിക്കാം ഈ ഭക്ഷണങ്ങള്‍…

For full experience, Download our mobile application:
Get it on Google Play

എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഏറെ അനിവാര്യമായ ഒരു ധാതുവാണ് കാത്സ്യം. കാത്സ്യം ശരീരത്തിൽ കുറയുമ്പോൾ എല്ലുകളുടെ ആരോഗ്യം മോശമാകാന്‍ കാരണമാകും. ഇതുമൂലം മുട്ടുവേദനയും സന്ധിവേദനയുമൊക്കെ ഉണ്ടാകാം. നാം കഴിക്കുന്ന ഭക്ഷണത്തിലൂടെ കാത്സ്യത്തിന്‍റെ കുറവു പരിഹരിക്കാം. പൊതുവായി കാത്സ്യത്തിന്റെ കലവറയായി കണക്കാക്കുന്നത് പാലിനെയും പാലുൽപ്പന്നങ്ങളെയുമാണ്. എന്നാല്‍ പാല്‍ മാത്രമല്ല, കാത്സ്യം അടങ്ങിയ മറ്റ് ഭക്ഷണങ്ങളും ഉണ്ട്. അത്തരത്തില്‍ കാത്സ്യം അടങ്ങിയ മറ്റ് ഭക്ഷണങ്ങളെ പരിചയപ്പെടാം…
ഒന്ന്…
സാല്‍മണ്‍ ഫിഷാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സാല്‍മണ്‍ ഫിഷില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയില്‍ ഒമേഗ 3 ഫാറ്റി ആസിഡും വിറ്റാമിന്‍ ഡിയും പ്രോട്ടീനും ഉണ്ട്. അതിനാല്‍ ഇവ എല്ലുകളുടെ ആരോഗ്യത്തിനും ഹൃദയാരോഗ്യത്തിനും തലച്ചോറിന്‍റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.

രണ്ട്…
ബദാം ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കാത്സ്യത്തിന് പുറമേ ആരോഗ്യകരമായ കൊഴുപ്പ്, ഫൈബര്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവയും ബദാമില്‍ ഉള്‍പ്പെടുന്നു.
—–
മൂന്ന്…
ചിയാ സീഡാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കാത്സ്യം ധാരാളം അടങ്ങിയ ഇവയില്‍ ഫൈബര്‍, ഒമേഗ 3 ഫാറ്റി ആസിഡ്, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവയും ഉള്‍പ്പെടുന്നു. അതിനാല്‍ ഇവ കഴിക്കുന്നതും എല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.
——
നാല്…
ബ്രൊക്കോളിയാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒരു കപ്പ് ബ്രൊക്കോളിയില്‍ 43 മില്ലി ഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ കാത്സ്യത്തിന്‍റെ അഭാവമുള്ളവര്‍ക്ക് ബ്രൊക്കോളി ഡയറ്റില്‍ ഉള്‍പ്പെടുത്താം.

അഞ്ച്…
ഓറഞ്ചാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി, കാത്സ്യം തുടങ്ങിയവ അടങ്ങിയതാണ് ഓറഞ്ച്. ഒരു ഓറഞ്ചില്‍ നിന്ന് 65 മില്ലി ഗ്രാം കാത്സ്യം ലഭിക്കും. കൂടാതെ വിറ്റാമിന്‍ സി, ഫൈബര്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവയും അടങ്ങിയ ഓറഞ്ച് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
—–
ആറ്…
സൂര്യകാന്തി വിത്തുകളാണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. 100 ഗ്രാം സൂര്യകാന്തി വിത്തില്‍ 78 മില്ലിഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്.
—–
ഏഴ്…
ഈന്തപ്പഴമാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. 100 ഗ്രാം ഈന്തപ്പഴത്തില്‍ 64 മില്ലിഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്

kkkkk
dif
ncs-up
previous arrow
next arrow
Advertisment
asian
silpa-up
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സെന്റ് തോമസ് കോളേജില്‍ തൊഴില്‍ മേള സംഘടിപ്പിച്ചു

0
പത്തനംതിട്ട : ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സചേഞ്ചും സെന്റ് തോമസ് കോളജ് കോഴഞ്ചേരിയും...

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന വിന്‍ വിന്‍ ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്

0
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന വിന്‍ വിന്‍ ലോട്ടറിയുടെ സമ്പൂര്‍ണഫലം...

എയ്ഡ്‌സ് ദിനാചരണം ജില്ലാതല ഉദ്ഘാടനവും ബോധവല്‍ക്കരണ റാലിയും സംഘടിപ്പിച്ചു

0
പത്തനംതിട്ട : ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത്...

കനത്ത മഴ ; നാളെ 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

0
മലപ്പുറം: വയനാട്, കാസർക്കോട് ജില്ലകൾക്കു പിന്നാലെ മലപ്പുറം, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ...