എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ജില്ലയിലെ ഹയര്‍ സെക്കന്ററി കോമേഴ്സ് അധ്യാപകരുടെ സംഘടനയായ കൊമേഴ്‌സ് അക്കാദമിക് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഇക്കഴിഞ്ഞ ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ കൊമേഴ്‌സ് വിഭാഗത്തില്‍ നിന്നും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥിക്കുള്ള അവാര്‍ഡ് ദാനം നടത്തി. പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. മാത്യൂസ് മാര്‍ തെവോദിയോസ് മെത്രാപ്പോലീത്താ അനുഗ്രഹപ്രഭാഷണം നിര്‍വഹിച്ചു. കൊമേഴ്‌സ് അക്കാദമിക് ഫോറം പ്രസിഡണ്ട് മാത്യു തോമസ് അധ്യക്ഷത വഹിച്ചു.

പ്രിന്‍സിപ്പല്‍ ജേക്കബ് ജോര്‍ജ് കുറ്റിയില്‍, ഫോറം ജനറല്‍ സെക്രട്ടറി സെന്‍മോന്‍ വി. ഫിലിപ്പ്, ട്രഷറര്‍ ബിജോ ജി. മാത്യു, ജോയിന്റ് സെക്രട്ടറിമാരായ മാണി കുര്യന്‍, ജീന സൂസന്‍ ജോസ്, റിട്ട. അധ്യാപക പ്രതിനിധി സുരേഷ് കുമാര്‍ സി. ബി, അധ്യാപകരായ ഡോ. മാത്യു തോമസ്, സിബു ജെ. മാത്യു,വിനു ഗോപാല്‍, ഫിലിപ്പ് മേരി, അനി ചാക്കോ, രേഖ രാധന്‍, ഷീന പോള്‍, നിഷാ മാത്യു എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥി പ്രതിനിധികളായ ഐശ്വര്യ എസ്, നന്ദന എസ് എന്നിവര്‍ മറുപടി പ്രസംഗം നടത്തി. ജില്ലയില്‍ നിന്നും കൊമേഴ്‌സ് വിഭാഗത്തില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച 140 ലധികം വിദ്യാര്‍ഥികളും, അധ്യാപകരും രക്ഷകര്‍ത്താക്കളും പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...