ആങ്ങമൂഴി – പ്ലാപ്പള്ളി റോഡിന്റെ വശങ്ങളില്‍ സംരക്ഷണഭിത്തി നിര്‍മ്മിക്കാന്‍ 1.45 കോടി രൂപ അനുവദിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി: ആങ്ങമൂഴി – പ്ലാപ്പള്ളി റോഡിന്റെ വശങ്ങളില്‍ സംരക്ഷണഭിത്തി നിര്‍മ്മിക്കുന്നതിനും ഐറിഷ് ഓട നിര്‍മ്മിക്കുന്നതിനും ആയി 1.45 കോടി രൂപ അനുവദിച്ചെന്ന് അഡ്വ. കെ യു ജനീഷ് കുമാര്‍ എം എല്‍ എ അറിയിച്ചു. ആറുകോടി രൂപ മുടക്കി 7 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡിന്റെ ഉന്നത നിലവാരത്തിലുള്ള ബി എം & ബി സി ടാറിങ് പ്രവര്‍ത്തി പൂര്‍ത്തീകരിച്ചിരുന്നു. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് പ്ലാപ്പള്ളി – ആങ്ങമൂഴി റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തി അഡ്വ.കെ.യു ജനീഷ് കുമാര്‍ എംഎല്‍എയുടെ അഭ്യര്‍ത്ഥന പ്രകാരം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നേരില്‍ പോയി പരിശോധിക്കുകയും തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്താണ് വാട്ടര്‍ അതോറിറ്റിയുടെ പ്രവൃത്തിയുടെ ഭാഗമായി ദീര്‍ഘകാലം നിര്‍മ്മാണം മുടങ്ങിക്കിടന്ന റോഡിന്റെ പ്രവര്‍ത്തി പൂര്‍ത്തീകരിച്ചത്.

ഉന്നത നിലവാരത്തില്‍ ടാറിങ് പൂര്‍ണമായും പൂര്‍ത്തീകരിച്ച റോഡിന്റെ വശങ്ങളില്‍ സംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്നതിനും ഓട നിര്‍മ്മിക്കുന്നതിനും പ്രത്യേകം തുക അനുവദിക്കണമെന്ന് എംഎല്‍എ മന്ത്രിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. തുടര്‍ന്ന് ആങ്ങമൂഴി മുതല്‍ പ്ലാപ്പള്ളി വരെ റോഡിന്റെ വശങ്ങളില്‍ സംരക്ഷണഭിത്തി നിര്‍മ്മിക്കുന്നതിനും ഐറിഷ് ഓട നിര്‍മ്മിക്കുന്നതിനും ആയി 1.45 കോടി രൂപ അനുവദിച്ചു. ഐറിഷ് ഓട നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ നിലവില്‍ അഞ്ചര മീറ്റര്‍ ടാറിങ് വീതിയുള്ള റോഡിന് ഏഴു മീറ്ററില്‍ അധികം വീതി വര്‍ദ്ധിക്കും. ഇതോടെ ശബരിമല തീര്‍ത്ഥാടകര്‍ക്ക് സുഗമമായി ഗതാഗത സൗകര്യം യാഥാര്‍ത്ഥ്യമാകും. ബന്ധപ്പെട്ട പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്ത് പ്രവര്‍ത്തി ആരംഭിക്കാന്‍ ആവശ്യമായ നിര്‍ദ്ദേശം നല്‍കുമെന്ന് എംഎല്‍എ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...