പത്തനംതിട്ട : എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കായി പട്ടികവര്‍ഗ വികസന വകുപ്പ് ഏര്‍പ്പെടുത്തിയ അവാര്‍ഡ് ജില്ലാ കളക്ടര്‍ പി.ബി നൂഹ് വിതരണം ചെയ്തു. കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ വെച്ചൂച്ചിറ സ്വദേശി സഫല്‍ ദാസിന് കളക്ടര്‍ സ്വര്‍ണനാണയം സമ്മാനിച്ചു. ജില്ലയില്‍ രണ്ട് വിദ്യാര്‍ഥികളാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. വെച്ചൂച്ചിറ സ്വദേശി സഫല്‍ ദാസും ഇടകടത്തി സ്വദേശി റിജിത് ദേവസ്യയും. സഫല്‍ ദാസ് ഇടമുറി ജി എച്ച് എസ് എസില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. റാന്നി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ വി.ആര്‍ മധു, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പി.അജി, എന്‍.കെ. അനിത എന്നിവര്‍ പങ്കെടുത്തു.
എസ്എസ്എല്‍സി എ പ്ലസ് : സഫല്‍ ദാസിന് കളക്ടര്‍ സ്വര്‍ണനാണയം സമ്മാനിച്ചു
RECENT NEWS
Advertisment