അക്രമത്തിനിടെ മുസ്​ലിം പള്ളിയുടെ മിനാരത്തില്‍ അക്രമികള്‍ കെട്ടിയ കാവി കൊടി ഹിന്ദു യുവാവ് അഴിച്ചുമാറ്റി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: സംഘ്​പരിവാര്‍ നേതൃത്വത്തില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ അക്രമത്തിനിടെ മുസ്​ലിം പള്ളിയുടെ മിനാരത്തില്‍ അക്രമികള്‍ കെട്ടിയ കാവി കൊടി ഹിന്ദു യുവാവ് അഴിച്ചുമാറ്റി. രവി എന്ന യുവാവാണ്​ കൊടി അഴിച്ചത്​. അശോക് നഗറിലെ ബഡി മസ്ജിദി​​ന്റെ  മിനാരത്തില്‍ കെട്ടിയ കൊടിയാണ് യുവാവ് അഴിച്ചുമാറ്റിയത്. ‘നമ്മുടെ ഹിന്ദു സഹോദരനായ നല്ല ഒരു യുവാവാണ് പള്ളിക്കു മുകളില്‍ കെട്ടിയിരുന്ന കൊടി അഴിക്കുന്നത്. വളരെ നല്ല കാര്യമാണ്.

ഇവിടം ഇപ്പോള്‍ ശാന്തമാണ്. അക്രമത്തിനിടയില്‍ പലായനം ചെയ്ത മുസ്​ലിം സഹോദരങ്ങളെ എല്ലാവരും ചേര്‍ന്ന് സ്വീകരിച്ചു. പള്ളിക്കുമേല്‍ പതാക കെട്ടുന്നത് നിങ്ങളെല്ലാവരും കണ്ടുകാണും. രവി എന്ന യുവാവ് ഇപ്പോള്‍ അത് അഴിച്ചുമാറ്റുകയാണ്. സ്‌നേഹ സാഹോദര്യങ്ങളുടെ സന്ദേശമാണിത്.’ – ദൃശ്യം പകര്‍ത്തിയയാള്‍ പറയുന്നു.വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ സംഘ്​പരിവാര്‍ നേതൃത്വത്തില്‍ നടന്ന കലാപത്തില്‍ 46 പേര്‍ കൊല്ലപ്പെടുകയും 200ലേറെ പേര്‍ക്ക്​ പരിക്കേല്‍ക്കുകയും ചെയ്​തിരുന്നു.

വീഡിയോ കാണാം

https://youtu.be/qKKZTCOUq6U?t=7

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൊന്നമ്മ കൊലക്കേസ് : മകന്റെയും പെൺസുഹൃത്തിന്റെയും അറസ്റ്റ് രേഖപ്പെടുത്തി

0
പത്തനംതിട്ട: കടപ്ര കാഞ്ഞിരം നിൽക്കുന്നതിൽ പൊന്നമ്മ തോമസിനെ മർദിച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയ...

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയെന്ന് ചൂണ്ടിക്കാട്ടി പെപ്സികോ, കൊക്കകോള അടക്കമുള്ള പ്രമുഖ കമ്പനികൾക്ക് നോട്ടീസ് അയച്ച്...

0
ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, വ്യാജ അവകാശവാദങ്ങൾ, ലേബലിങ് മാനദണ്ഡങ്ങളിലെ ലംഘനം എന്നിവ...

സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ സിറ്റി പോലീസ്

0
കണ്ണൂർ: സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ...

12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായി

0
മൂവാറ്റുപുഴ: ഓണവിപണി ലക്ഷ്യമിട്ട് വിതരണത്തിനെത്തിച്ച 12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന...