പത്തനംതിട്ട : വിവിധ മേഖലകളില്‍ മികവാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കുന്ന കുട്ടികള്‍ക്കായി വനിതാ ശിശുവികസന വകുപ്പ് ഏര്‍പ്പെടുത്തിയ ഉജ്ജ്വലബാല്യം പുരസ്‌കാരത്തിന് ജില്ലയില്‍ നിന്ന് മാസ്റ്റര്‍ സോജു സി.ജോസ് അര്‍ഹനായി. ജില്ലാ കളക്ടര്‍ ചെയര്‍മാനായുള്ള സെലക്ഷന്‍ കമ്മിറ്റിയാണ് കലാരംഗത്ത് മികവാര്‍ന്ന പ്രകടനം കാഴ്ചവച്ച സോജുവിനെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. കടമ്പനാട് കെആര്‍കെപിഎം എച്ച്എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായ സോജു കടമ്പനാട് ബേത്ത്ഹാരാനില്‍ ജോസ് ചെറിയാന്റെയും സുമ സി ജോസിന്റെയും മകനാണ്
ഉജ്ജ്വലബാല്യം പുരസ്‌കാരം സോജു സി.ജോസിന്
RECENT NEWS
Advertisment