കയര്‍ഭൂവസ്ത്രം പുതച്ചു കിളിവയല്‍ ഒരുങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഏറത്ത് ഗ്രാമപഞ്ചായത്തിലെ കിളിവയല്‍ ആറാം വാര്‍ഡില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മണ്‍കയ്യാല നിര്‍മാണം, കയര്‍ ഭൂവസ്ത്രം ഉപയോഗിച്ച് മണ്ണുസംരക്ഷണം എന്നിവ പൂര്‍ത്തിയായി വരുന്നു. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പ്രവര്‍ത്തകരായ 30 പേരുടെ നേതൃത്വത്തില്‍ 400 മീറ്റര്‍ ചതുരശ്ര വിസ്തീര്‍ണത്തില്‍ കയര്‍ ഭൂവസ്ത്രം മണ്‍കയ്യാല നിര്‍മിച്ച് അതില്‍ പുല്ലുകള്‍ വെച്ചുപിടിപ്പിക്കുന്ന ജോലികളാണു നടന്നുവരുന്നത്. കയര്‍ ഭൂവസ്ത്രം വിരിക്കുന്നതോടെ മണ്ണൊലിപ്പ് വലിയ തോതില്‍ കുറയ്ക്കാന്‍ സാധിക്കും. തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ക്ക് ആയിരത്തിലധികം തൊഴില്‍ദിനങ്ങള്‍ നല്‍കുന്നതാണു കയര്‍ഭൂവസ്ത്രം വിരിക്കല്‍. പദ്ധതിക്കായി അടങ്കല്‍തുക 3,97,196 രൂപയാണ്. 2019 ഡിസംബറില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച കയര്‍ഭൂവസ്ത്രം വിരിക്കലും അനുബന്ധ പ്രവര്‍ത്തനങ്ങളും കിളിവയല്‍ വാര്‍ഡില്‍ അന്തിമഘട്ടത്തിലേക്ക് എത്തുകയാണ്

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി...

0
പത്തനംതിട്ട: രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട...

മോഡിഫൈഡ് വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ പേരില്‍ അനുമതി നല്‍കാനാവില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ (മോഡിഫൈഡ്) വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ...

വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിക്കുന്ന കോൺഗ്രസ് പാരമ്പര്യത്തെ ന്യായീകരിച്ച് ശശി തരൂർ

0
ന്യൂഡൽഹി: ദേശീയ ഗീതമായ 'വന്ദേമാതരം' ആലപിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപിയും കോൺഗ്രസും തമ്മിലുള്ള...

താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം

0
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം....